2011, ജനുവരി 24, തിങ്കളാഴ്‌ച
2011, ജനുവരി 12, ബുധനാഴ്‌ച
നടക്കാത്ത ആറ് കാലി

ഏറ്റിയാലല്ലാതെ നടക്കില്ലന്നായി. വെയിലും മഴയുമേറ്റ് പള്ളിയിറയത്ത് കിടന്ന ഇവനെ എല്ലാവരും കൂടി പിരിച്ച് പിടിച്ച് അകത്ത് കിടക്കാമെന്നാക്കിയത്.
എല്ലാവരും തെല്ല് ഭീതിയോടെ നോക്കുന്നതിനാലാവണം ഇത്ര അഹങ്കാരം.
അത് കൊണ്ട് തന്നെയാണ് അവന്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് അവസാനായഭയം ആഴക്കടലിലാക്കാമെന്ന്.
എന്നിട്ടും ഏതോ മീന്‍ പിടുത്തക്കാരുടെ വലയില്‍ കുടുങ്ങി അലമുറകള്‍ക്ക് നടുവില്‍ പനനീരും കുന്തിരുക്കവും ചാലിച്ച രോധനങ്ങള്‍ക്കൊടുവില്‍ അവനെ എന്റെ മാറിലേക്ക് എടുത്ത് കിടത്തുമ്പോള്‍ മറ്റൊരു ഇരയെയുംകൂടി കീഴ്പ്പെടുത്തിയ അഹങ്കാരമായിരുന്നു ആ നടക്കാത്ത ആറ് കാലിക്ക്....
2011, ജനുവരി 8, ശനിയാഴ്‌ച
മടക്കയാത്ര
![]() |
എന്‍ . പി .അബ്‌ദുറഹമാന്‍ |
മനസ്സിലേറെ മോഹങ്ങള്‍ നെയ്‌തിടുന്നു
മണല്‍ ഭൂമിയോട് വിട ചൊല്ലിടുന്നു..
നാട്ടില്‍ കാലം മാറിയതു ഞാനറിഞ്ഞിടുന്നു
കാല്‍പാടും അതുപ്പോലെ മാറ്റിടുന്നു
കാണുന്നവര്‍ക്ക് മുന്നില്‍ മാന്യനായിടുന്നു
അതിനായി ധനമേറെ ചിലവിടുന്നു..
അവസാനം കടത്തിന്നായി കൈനീട്ടിടുന്നു
മാനം കാക്കാന്‍ വഴി തേടിടുന്നു
കാണുന്നോരെല്ലാം വഴി മാറി നടന്നിടുന്നു
വീണ്ടും മണലാരുണ്യം തേടി യാത്രയായിടുന്നു.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)