നിയാസ് വെണ്ണക്കോടന്റെ അനുഭവ കുറിപ്പുകള്‍

നിയാസ് വെണ്ണക്കോടന്‍



                  ചില അസ്വസ്ഥതകള്‍  

                        ഇരുപതു വര്‍ഷമായി അബ്ദുറഹിമാന്‍ ഗള്‍ഫിലാണ്. കാസര്‍ഗോഡ്‌ സ്വദേശി. നാല് വര്‍ഷമായത്രേ അയാള്‍ അവസാനമായി നാട്ടില്‍ പോയിട്ട്. അബ്ദുറഹിമാന്‍ എന്ന ഈ ജേഷ്ഠ സഹോദരനെ എനിക്കറിയില്ല. ഒന്നറിയാം, അയാള്കൊരു മകളുണ്ട്. എട്ടു വയസ്സുകാരി. അവളുടെ ശരീരത്തിന് വളര്‍ച്ച കുറവാണ്. എന്നാല്‍ തല വളരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ബദിയടുക്ക പഞ്ചായത്തില്‍ താമസിക്കുന്ന അബ്ദുറഹിമാന്റെ കുടുംബത്തിന് ഇന്ന് ഈ കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകാനേ നേരമുള്ളൂ. തല ചായ്ക്കാന്‍ ഒരു കൂര കെട്ടിപ്പൊക്കിയ വകുപ്പില്‍ അബ്ദുറഹിമാന്റെ കടം എട്ടുലക്ഷം രൂപ. ഈ കുട്ടിയ ഒരു തവണ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോയാല്‍ വരുന്ന ചെലവ് ഇരുപതിനായിരം രൂപ. ഈ കഥ കേട്ടപ്പോള്‍ പടച്ചവന്‍ കാക്കട്ടെ എന്ന് ഒരു നെടുവീര്പോടെ ഞാന്‍ പറഞ്ഞു..വാര്‍ത്ത തുടരുന്നു..ഒരു അബ്ദുറഹിമാന്റെ മകള്‍ മാത്രമല്ല ഈ പ്രദേശത്തെ മിക്കവാറും കുട്ടികള്‍ക്ക് ഇത്തരത്തില്‍ ശാരീരികമായ അസ്വസ്ഥതകലുന്ടെത്രേ ..എന്ടോസള്‍ഫാന്‍ ദുരിത ബാധിതരായ ആളുകേളാടൊപ്പം കൈ കൊര്‍ക്കുക എന്ന ആഹോനത്തോടെ ആ ദൃശ്യം കണ്ണില്‍ നിന്ന് മറഞ്ഞു. മലയാള മണ്ണിലെ ഇത്തരത്തിലുള്ള കുറെ ജന്മങ്ങള്‍ മിനി സ്ക്രീനില്‍ മാറി മറഞ്ഞപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു..നമ്മെളത്രയോ ഭാഗ്യവാന്മാര്‍..ആ കുട്ടികള്‍ എത്ര സഹിക്കുന്നു..ഒരു നിമിഷം അവരുടെ മാതാ പിതാക്കളെ ആലോചിച്ചു നോക്കൂ..!

ജീവിതത്തിന്റെ ഇത്തരം നേര്‍കാഴ്ചകള്‍ കണ്ണിനു മുന്നില്‍ മാറി മറയുമ്പോള്‍ ഒരുപാട് അബ്ദുറഹിമാന്‍ മാരെ നേരിട്ട് കണ്ട അനുഭവം മുന്നിലുണ്ട്. പ്രവാസത്തിന്റെ ഡയറിയില്‍ വര്‍ഷങ്ങളുടെ കഥകള്‍ കുറിക്കാനുള്ളവര്‍. എന്ത് ബാക്കിയുണ്ട് എന്ന ചോദ്യത്തിന് ഇരു കയ്യും മലര്തുന്ന കുറെ പാവങ്ങളായ ഗള്‍ഫുകാര്‍. അവരുടെ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും മരുഭുമിയില്‍..അവര്‍ക്ക് തന്നെയാണ് ഇത്തരം ദുരിതങ്ങള്‍ വീണ്ടും വീണ്ടും ഉള്ളതും. അവര്‍ക്ക് വേണ്ടി നമുക്ക്‌ എന്തെങ്കിലും ചെയ്യേണ്ടതില്ലെ..?

ഇതിനു നേരെ വിരോധാഭാസവും നാം കാണുന്നു. ഊണും ഉറക്കവും ഒഴിച്ച് ഗള്‍ഫ് നാടുകളില് പണിയെടുക്കുന്ന പാവങ്ങളുടെ മക്കള്‍ എന്താണ് ബാപമാര്‍ക്ക് പണി എന്നറിയാതെ വിലസുകയാണ്. മാസ മാസം വരുന്ന പണത്തിന്റെ പിന്നിലെ വിയര്‍പ്പിന്റെ വില പോലും മനസ്സിലാവാതെ ഇവരുടെ കാട്ടികൂടലുകള്‍ പലപ്പോഴും മനസ്സിനകത്ത് അസ്വസ്ത പരത്തിയിട്ടുണ്ട്. ഫറൂക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടി സ്വയം പരിചയപ്പെടുതുന്നതിനിടെ ക്ലാസ്സില്‍ പറഞ്ഞു ഉപ്പ ദുബൈയില്‍ ആണെന്ന്. പിന്നീട് ഉപ്പയുടെ ദുബായ് കഥകള്‍ പലവുരു കൂല്‍ബാറില്‍ നിന്നും തീന്മേശകളില്‍ നിന്നും എണീറ്റ്‌ ബില്‍ കൊടുക്കുമ്പോഴും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഒന്നര വര്ഷം മുമ്പ് ഓണ്‍ലൈനില്‍ അവിചാരിതമായി ഇവളെ കണ്ടപ്പോഴും അവള്‍ ഉപ്പയുടെ ദുബായ് കഥ മൊഴിഞ്ഞു. അയാളുടെ നമ്പറില്‍ കറക്കി. ഫോണ്‍ എടുത്തു.. ആ വലിയ മനുഷ്യനെ നേരിട്ട് കാണാന്‍ ഞാന്‍ പോയി. അല്ഖൂസിലെ ലേബര്‍ കാബുകളിലോന്നില്‍ ഒരു ബെഡ് സ്പെയ്സിന്റെ മുകളില്‍ തന്റെ സുഖ നിദ്രയുടെ സ്ഥലം അയാള്‍ കാണിച്ചു തന്നപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍ കേട്ടിരുന്ന മലപ്പുറത്തെ ഒരു നാടന്‍ ഗള്‍ഫ്‌ മാപ്പിളയുടെ ഹൃദയ വികാരത്തിന്റെയും അയാളുടെ മകളുടെ പിതാവിനെ കുറിച്ചുള്ള ധാരണയുടെയും അന്തരം ആലോചിച്ചു ഉള്ളു പുകയുകയായിരുന്നു.

ഒരു കാമ്പസ്‌ രാഷ്ട്രീയതിന്റെ ചൂട് പിടിച്ച പ്രചരണ കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് ആ പെണ്‍കുട്ടി ഞങ്ങളോട് ശക്തമായി വാദിച്ചു..തന്റെ പ്രത്യയ ശാസ്ത്രതിന്റെ ശരികളും ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മകളും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ആ കുട്ടിയെ പിന്നീട് പലവുരു കാമ്പസിലെ സദസ്സുകളില്‍ കണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞു പി.ജി.ക്ക് ഫറൂക്ക് കോളേജില്‍ വീണ്ടും ചേര്‍ന്നു. യാദ്ര്ശ്ചികമായെന്കിലും അവളെ വീണ്ടും കണ്ടു മുട്ടിയത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് തന്നെയാണ്. വാ തോരാതെയുള്ള സംസാരതിനോടുവില്‍ സുഖ വിവരങ്ങളന്യോഷിച്ചപ്പോഴാണ് താനൊരു കാന്‍സര്‍ രോഗിയാണെന്ന് അവള്‍ പറഞ്ഞത്‌. യൌവനത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഇത്തരം രോഗതിനടിമപ്പെട്ടു പോയ ആ സഹോദരിയില്‍ നിന്ന് ഒരിക്കല്‍ പോലും പ്രദീക്ഷിക്കാത്ത വാചകങ്ങള്‍ കേട്ടപ്പോഴും ഞാന്‍ തളര്‍ന്നിരുന്നു..കലാലയ ജീവിതത്തിനൊടുവില്‍ അന്നം തേടി മരുഭൂമിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വൈകുന്നേരത്തു മൊബൈല്‍ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോള്‍ ഈ സഹോദരിയുടെ ബാപ്പ ആയിരുന്നു. മകളുടെ ചികിത്സക്ക് സാമ്പത്തികമായി വല്ലതും ചെയ്തു തരാന്‍ കഴിയുമോ എന്ന ഒരു പിതാവിന്റെ നിസ്സഹായമായ ആ ചോദ്യം ഇപ്പോഴും ഒര്കുന്നു. പലവുരു പിന്നീട് ആ മനുഷ്യനുമായി ഫോണിലും നേരിട്ടും സംസാരിച്ചു..ഒരിക്കല്‍ ലീവിന് നാട്ടിലെത്തിയപ്പോള്‍ കോഴിക്കോട് വെച്ച് ആ മനുഷ്യനെ യാദ്ര്ശ്ചികമായി കണ്ടു മുട്ടി. മകളുടെ വിവരമാന്യോഷിച്ചപ്പോള്‍ മെഡിക്കല്‍ സയന്‍സ് കൈ വിട്ടു എന്ന മറുപടി ആണ് കിട്ടിയത്. തന്റെ മകളുടെ ചികിത്സയും മറ്റു മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും കൂടിമുട്ടിക്കാന്‍ ഒരു എന്ജിനിയര്‍ ആയിട്ടും അയാള്‍ പ്രയസപെടുന്നുണ്ടായിരുന്നു..പിന്നീട് പലവുരു ഈ സഹോദരിയുടെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. ഒരു തരം അസ്വസ്തത മനസ്സില്‍ ബാക്കിയാവുകയാണ്..

ഒരു വൈകുന്നേരം അല്മാനരില്‍ ഇരിക്കുമ്പോള്‍ സമദ്ക ആ മനുഷ്യനെ പരിജയപ്പെടുത്തി. ദുബൈയിലെ മാധ്യമ ലോകതു അറിയപ്പെടുന്ന എളിമയാര്‍ന്ന ആ മനുഷ്യനെ കാണുബോഴോക്കെയും തന്റെ സ്വന്തം പ്രസിധീകരണം അയാള്‍ കയ്യില്‍ തരുമായിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ ഇന്റര്‍ നാഷണല്‍ പീസ്‌ കോണ്‍ വെന്ഷനില്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടവിടുന്നേങ്ങാട്ടു പല വേദികളിലും ഒരുമിച്ചു കണ്ടിരുന്ന മെലിഞ്ഞു കുറിയ ആ എളിമയുള്ള മനുഷ്യനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. വിമര്‍ശനങ്ങളും ഒളിയമ്പുകളും സംഘടനാ രംഗത്ത്‌ നിറഞ്ഞു നില്‍കുന്ന സമകാലിക സാഹചര്യത്തില്‍ മുപ്പതു വര്‍ഷത്തിലപ്പുരം അദ്ദേഹം ഈ രംഗതു നിറഞ്ഞു നില്‍കുന്നു..ആഴ്ചകള്‍ക്ക് മുമ്പ് സമദ്കയുടെ കൂടെ ഈ മനുഷ്യന്‍ സംഘടിപ്പിക്കുന്ന ഒരു പടിപാടിയില്‍ പങ്കെടുക്കാന്‍ കെ. എം. സി. സിയില്‍ പോയപ്പോള്‍ പെട്ടെന്ന് വേദന വന്നു ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ് എന്ന് വിവരം കിട്ടി. പിന്നെ കേള്കുന്നത് ആ മനുഷ്യനും കാന്‍സര്‍ ആണ് എന്നാണ്..രോഗിയായി വിശ്രമത്തില്‍ ഇരിക്കുന്ന അദേഹത്തെ കണ്ടു വന്ന എന്റെ സുഹ്ര്ത്ത് ആ രംഗം വിവരിച്ചപ്പോള്‍ പടച്ചവനെ എന്ന് മനസ്സ് മന്ദ്രിക്കുകയാണ്..

എത്രയോ സംഭവങ്ങള്‍ ഇങ്ങനെ കാണുന്നു..കേള്കുന്നു..എല്ലാവരും നമ്മളരിയുന്നവര്‍ ഇടപഴകുന്നവര്‍..ദിവസങ്ങള്‍ക്ക് മുമ്പ്‌ ഓഫീസിന്റെ തിരക്കുകള്‍ക്കിടയില്‍ മൊബൈലില്‍ ഒരു മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സമദ്ക അയച്ച മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി ഞാന്‍ അടുത്തറിയുന്ന ഒരു വലിയ മനുഷ്യനായിരുന്നു. നേരിട്ട് പരിചയമില്ലെന്കിലും എനിക്കദ്ധെഹതോട് വലിയ ബഹുമാനമായിരുന്നു. അദ്ധേഹത്തിന്റെ മരണ വാര്‍ത്ത മനസ്സില്‍ ഉണ്ടാക്കിയ പ്രയാസം വല്ലതതായിരുന്നു. മലപുറത്തെ മാപ്പിളമാരുടെ ഒന്നുമില്ലായ്മ കണ്ടു സമുദായ സ്നേഹത്തിന്റെ പേരില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ മുഴുവന്‍ വാതായങ്ങളിലും കടന്നു ചെല്ലുകയും ഒടുവില്‍ താന്‍ ആര്‍ക്കു വേണ്ടി വിയര്‍പ്പോഴുക്കിയോ അവരൊക്കെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കണ്‍ കുളിര്‍ക്കെ കണ്ടിട്ടാവും എന്റെ ഗഫൂര്‍ മൌലവി ഈ ലോകത് നിന്നും വിടവാങ്ങിയത്.

മനസ്സിന്റെ വിങ്ങലുകളും അസ്വസ്തടകളും ഇങ്ങനെ പല തരത്തിലാണ്..കുതിക്കുറിച്ചാല്‍ തീരാതവ..അവയെ കുറിച്ച് ആലോചിക്കുംബോഴോന്നും ഒരറ്റം കാണാറില്ല..ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാകി..പിന്നെ ഒരു പ്രാര്‍ത്ഥനയും..ഈ അസ്വസ്തകളിലോന്നും പെടുത്താതെ ജീവിതത്തെ ഇത് വരെ നയിച്ച സര്‍വ്വ ശക്തനോടുള്ള നന്ദിയും കഷ്ടപ്പെടുന്ന എന്റെ കൂടെപ്പിരപ്പുകളുടെ പ്രയ്സങ്ങള്‍ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള തേടലും.. പകലിന്റെ നെറ്റൊട്ടങ്ങള്‍ കഴിഞ്ഞു രാത്രിയില്‍ തല ചായ്കനോരുങ്ങുമ്പോള്‍ ഖലീഫ ഉമറിന്റെ വാക്കുകളെ ഒര്കുന്നത് നമുക്ക്‌ നന്നായിരിക്കും.."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"