2010, ഡിസംബർ 30, വ്യാഴാഴ്‌ച

യാത്രാമൊഴി


അന്ത്യ പ്രണാമം ലീഡറേയങ്ങേക്കു
ഹൃദയം നുറൂങ്ങുമൊരു യാത്രാമൊഴി
രാഷ്ട്രീയ കൈരളിയുടെ അഗ്നിനക്ഷത്രമേ
കനല്‍ പൂക്കളാലൊരു പുഷ്‌പാഞ്ജലി...


ഇനി ആശ്രിത വത്സനില്ലങ്ങെമ്മില്ല- ഭയമായ് 
ഒളിയമ്പില്ല- കണ്ണിറുക്കിറുക്കി ചിരിക്കുമാഭ്യാസിയില്ല
ജനമര്‍മ മറിയുന്ന ഭീഷ്‌മരില്ല
ഗതി വിധി തിരിക്കുന്ന ചാണക്ക്യനില്ല.....


ശ്യൂന്യം- അങ്ങു തീര്‍ത്തെയാ രാജസിംഹാസനം
കാണ്‍കെ വയ്യെങ്കിലും കാണാതെ വയ്യ....
ഓറ്റുകാര്‍ ചപല-പ്രഭല മരയോന്തുകള്‍ 
ചുറ്റിലും റീത്തുമായ് കള്ള കണ്ണീരുകാര്‍ ...
ഇന്നിപ്പോള്‍ കൊടിയറ്റ മുരിക്കു പോല്‍ ഒരു തൂണായ്....
പടര്‍പ്പടര്‍ന്നൊരു വെറും പാഴ്‌മരമായ്....
മണമില്ലാ പൂക്കള്‍ പൊഴിയും മുള്‍ മുരിക്കായ്...


ആശയറ്റങ്ങയുടെ ചുറ്റിലും വാരികുഴി തീര്‍ത്ത
ശിഖണ്ടികള്‍ നോക്കി നില്‍ക്കെ....
എന്‍ തലകുനിച്ചസ്സേശം ലജ്ജിച്ചു ച്ചൊല്ലട്ടേ...
ലീഡറേയങ്ങേക്കു യാത്രാമൊഴി....
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി..

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

നിസ്സഹായന്‍





"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍ , ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍"ആദ്യമായി ആഹാരം തേടാനിറങ്ങുന്ന കൊതുകിന്‍ കുഞ്ഞിനു പിതാവിന്‍റെ നിര്‍ദേശം. "അവന്റെ കയ്യില്‍ പെടാതെ വേണം രക്തം കുടിക്കാന്‍""ഡെങ്കിപ്പനി, ചികുന്‍ ഗുനിയ, പന്നിപ്പനി എന്നീ പേരുകളില്‍ അവര്‍ വിളിച്ചിരുന്ന അസുഖങ്ങള്‍ക്ക് ഇനി പുതിയൊരു പേര് കൂടി കണ്ടെത്താന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ധന്യ ജീവിതം

     കവിത




അറിഞ്ഞു ഞാനക്കണ്ണിലൂറുന്ന യാര്‍ദ്ധദകള്‍ 
കേട്ടു ഞാന്‍ പറയാത്ത സ്നേഹത്തിന്‍ ചിറകടികള്‍ 
കണ്ടു ഞാന്‍ പലനിറ ജീവിത ചിത്രങ്ങള്‍
ചുമരു തേടുന്ന അപൂര്‍ണ്ണമാം കേന്‍‌വാസുകള്‍


അറയില്‍ പുഴുവരിച്ചാശയുടെ നിറകുടങ്ങള്‍ 
രുചിച്ചു തീരാത്തജീവിത മധുരസങ്ങള്‍ 
പെരുമയുടെ വര്‍ണക്കൊടിക്കു താഴെ 
സമൃധിയുടെ സ്വര്‍ണ്ണ തളികക്കു മീതെ


നീറുന്ന സത്യം പുതപ്പണിഞ്ഞു ഇമ-
വെട്ടാതെ കണ്ണു മറഞ്ഞു നില്‍ക്കേ-പെരു
വിരലിലൂളിയിട്ടു കര്‍ണ്ണാശ്രമത്തില്‍ പാഴ് ശ്രുതി
കേള്‍ക്കാനൊഴിഞ്ഞു നില്‍‌പ്പാന്‍


അല്‍പാല്‍‌പ്പം ചിന്തയിലുണര്‍വിന്റെ തിരിതെളി
ഞ്ഞാളാതെ കത്തിയ ഒരു വേള ഞാനോര്‍ത്തു 
ഒരു കുഞ്ഞു നന്മയുടെ ദിവ്യപ്രകാശ മതിലമരുന്ന
ചീവീടിന്‍ ജന്മമെനിക്കുനീ.........ധാനമായ്
തന്നെങ്കിലെത്രയോ ധന്ന്യന്‍ ഞാന്‍ ...............!                                             

2010, ഡിസംബർ 22, ബുധനാഴ്‌ച

പ്രിയ സുഹൃത്തേ






ഭൂത-ഭാവി-വര്‍ത്തമാനങ്ങളാലോചിച്ചു നടക്കുന്നെന്
ആത്മസുഹൃത്തിനെയെനിക്കിഷ്ടം;
അവന്റെ ചിന്താ-കര്‍മങ്ങളെല്ലാമിഷ്ടമല്ലെങ്കിലും,
സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുവാനുള്ളയിഷ്ടം.
എന്‍ സ്നേഹം, ഇരുട്ടില്‍
അവനതൊരു വെളിച്ചമായെങ്കില്‍ ! 

2010, ഡിസംബർ 20, തിങ്കളാഴ്‌ച

സ്നേഹത്തെ പ്രണയിച്ചവന്‍

 നാനോ കഥ






ഒരിക്കല്‍ സ്നേഹം എന്നോട് ചോദിച്ചു: "താങ്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നോടോ അതോ പ്രണയത്തോടോ?"  എന്‍ ഹൃദയാന്തരാളത്തില്‍ അവര്‍ ആത്മ സുഹൃത്തുക്കളായിരിക്കെ ഞാന്‍ എന്ത് പറയാന്‍ !