2010, നവംബർ 19, വെള്ളിയാഴ്‌ച

കവിത




യിലാഞ്ചി ചെടിതന്‍ നടു നിവര്‍ത്തി    
ഇളംകയ്യാലതിന്‍ തണ്ട് വളച്ചു നിര്‍ത്തി
 പൊട്ടിചെടുത്തതിന്‍ ഏറ്റം മുഴുത്തില  
ആഘോഷ പെരുന്നാള്‍ വരികയായ്   
ഞങ്ങള്‍ ഊറ്റം കൊണ്ടങ്ങിരിക്കയായി 


പുത്തനുടുപ്പും കുപ്പായവും
 പൗഡറും മത്തറും ഹായി മേളം 
ആഘോഷ പെരുന്നാള്‍ വരികയായി 
ഞാനും ഊറ്റം കൊണ്ടങ്ങിരിക്കയായി


ഒത്തിരി നാളായ് ഞാന്‍ കാത്തു വെക്കുന്നു 
പുത്തന്‍ ചെരിപ്പൊന്നണിയുവാനായ് 
പൊന്‍ പെരുന്നാള്‍ വരികയല്ലെ മോനെ 
അതന്നു ധരിക്കാമെന്നന്റെയുമ്മ 
മോഹ പെരുന്നാള്‍ വരികയല്ലെ 
 അതന്നു ധരിക്കാമെന്നന്റെ പെങ്ങള്‍ 

എന്നാല്‍ അന്നു ധരിക്കാമെന്നോര്‍ത്തു ഞാനും 
 പേര്‍ത്തു ദിനങ്ങള്‍ കൊഴിച്ചു വീഴ്‌ത്തി 
ആശിചൊടുവിലതെത്തി നിന്നു-എന്റെ 
ആവേശ പൂത്തിരി കത്തി നിന്നു

 എണ്ണ പിണ്ണാക്കു തേച്ചു ഞാന്‍ കാലത്ത് 
ഇളവെയില്‍ കൊണ്ടു ഞാന്‍ ഏറെ നേരം 
അന്നു പുതുതായി വാങ്ങിയ സോപ്പും തേച്ചസ്സേശം 
മെണ്ണ കളഞ്ഞു കുളിച്ച് വന്നു 

പുത്തനുടുപ്പണിഞ്ഞു ചേലില്‍ 
പൗഡറും മത്തറും പൂശി മെയ്യില്‍ 
കോണിക്കടിയില്‍ ഞാന്‍ ഭദ്രമായ് സൂക്ഷിച്ച 
പുത്തന്‍ ചെരിപ്പ് പുറത്തെടുത്തു

അയ്യോ... ഇട നെഞ്ചു തകരുന്ന കാഴ്ച്‌യാല്‍ 
അറിയാതെ ചുടുകണ്ണീര്‍ അടര്‍ന്നു വീണു 
മനസ്സില്‍ മതില്‍ കെട്ടെടുത്ത് ചാടി 
ദുഖമണപൊട്ടി കരച്ചില്‍ പുറത്ത്ചാടി 

 നോക്കന്‍ പുത്തന്‍ ചെരിപ്പെലി കരണ്ട് പോയി 
എന്റെ പൊന്‍ പെരുന്നളും പൊലിഞ്ഞു പോയി