നാനോ കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാനോ കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 24, തിങ്കളാഴ്‌ച

ദാരിദ്ര്യം കവിത


കാത്തു കാത്തിരുന്നോടുവില്‍  ആ ദിനം വന്നെത്തി
സുപ്രയില്‍ നെയ്ച്ചോറു ചാറും പപ്പടം നിരത്തി
അളിയന്കാക്ക ഒടുവിലത്തെ പപ്പടം പൊട്ടിച്ചു
അതിന്റൊച്ച കേട്ടു എന്റെ കണ്ണില്‍ ചാലുകള്‍ നീരിട്ടു
വായ പൊത്തി പിടിച്ചെന്റെ ഉമ്മ കാതില്‍ ചൊല്ലി
വരുന്ന വെള്ളിയാഴ്ച വാപ്പാന്റെ ആണ്ടു ഉണ്ട് എന്ന് 
.

2010 ഡിസംബർ 22, ബുധനാഴ്‌ച

പ്രിയ സുഹൃത്തേ






ഭൂത-ഭാവി-വര്‍ത്തമാനങ്ങളാലോചിച്ചു നടക്കുന്നെന്
ആത്മസുഹൃത്തിനെയെനിക്കിഷ്ടം;
അവന്റെ ചിന്താ-കര്‍മങ്ങളെല്ലാമിഷ്ടമല്ലെങ്കിലും,
സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുവാനുള്ളയിഷ്ടം.
എന്‍ സ്നേഹം, ഇരുട്ടില്‍
അവനതൊരു വെളിച്ചമായെങ്കില്‍ !