പ്രവാസികള്‍.... ഏതോ നിയോഗത്തിന്റെ സക്ഷാല്ക്കരത്തിനെന്നപോലെ ഊഷര ഭൂമിയില്‍ മരുപ്പച്ച തേടിയെത്തിയവര്‍..... ജീവിക്കാന്‍ വേണ്ടി ജീവിതം നഷ്ട പ്പെടുത്തിയവര്‍.... മറ്റുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പണിയാന്‍ സ്വയം സ്വര്‍ഗ്ഗം ത്യജിക്കാന്‍ തയ്യാരായവര്.... കുടുംബത്തിന്റെ രുചി ആവോളം ആസ്വദിക്കേണ്ട പ്രായത്തില്‍ മണല്‍കാറ്റ് ശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍.... ഉണക്കറൊട്ടി ചായയില്‍ മുക്കിത്തിന്ന് മരുഭൂമിയിലെ അത്യുഷ്ണവും സ്വറ്റരിനെ ഭേദിച്ച് ചര്‍മത്തെ തുളക്കുന്ന തണുപ്പും വകവെക്കാതെ ചോര നീരാക്കി രോഗം ക്ഷണിച്ചു വരുത്തുന്നവര്‍....
തൊഴിലില്ലായ്മ മൂലം പട്ടിണിയും പരിവട്ടവും തുരിച്ചു നോക്കിയപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ മരുപ്പച്ച തേടി ഗള്‍ഫിലേക്ക് ചേക്കേറിയവര്‍ പ്രാവാസികാളായി,,,, തലചായ്ക്കാനൊരു വീട്... ഉപജീവനത്തിനൊരു തൊഴില്‍... അതായിരുന്നു പ്രവാസികളുടെ ആഗ്രഹം... അതിനുവേണ്ടി ജീവിതപങ്കാളിയുടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കുവാനോ സായംസന്ധ്യയില്‍ എത്തിയ മാതാപിതാക്കളെ പരിപാലിക്കാനോ അരുമ സന്താനങ്ങള്‍ക്ക് ഉചിതമായ ശിക്ഷണം നല്‍കാനോ സാധിക്കാതെ ദുഃഖം കടിച്ചമര്‍ത്തുകയാണ് പ്രാവാസലോകം... നാട്ടിലെ ആഘോഷങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന ഓരോര്‍മ്മ മാത്രമാണ് മനുഷ്യ ബന്ധങ്ങളുടെ ഇണക്കവും പിണക്കവും നോവും നൊമ്പരങ്ങളും ഏറെ അനുഭവിക്കുന്നത് പ്രാവാസികളാണ്, പക്ഷെ പലരംഗത്തും അവര്‍ അസ്വസ്ത്തരാണ്, അസംതൃപ്തരാണ്, പ്രാവാസത്തിന്റെ തടവറയില്‍ അവരുടെ മനസ്സു പ്രക്ഷുബ്ധമാണ്... അനുഭവിക്കുന്നതിലേറെ അവര്‍ സ്വപ്നം കാണുന്നു...
ആധുനിക ജീവിതത്തിന്റെ സുഖാഡമ്പരങ്ങള്ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ് പ്രാവാസികള്‍... പക്ഷെ അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു കൊണ്ടിരിക്കയാണ് ജീവിത ഭാണ്ഡങ്ങള്‍ ഇട നെഞ്ചില്‍ ചേര്‍ത്ത് കാലത്തിന്റെ കെട്ടു ഭാണ്ടവുമായി ഇന്നെല്ലങ്കില്‍ നാളെ.... ഇവിടുന്നൊരു മടക്കയാത്ര ഏതൊരു പ്രവാസിയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്....... നാട്ടില്‍ ചെന്നിട്ടു ഇനി എന്ത്.....?? ഈ ചോദ്യം മാത്രം ബാക്കി....... അതെ ആ സ്വയം ചോദിച്ച ചോദ്യം പ്രവാസിയുടെ ചെവിയില്‍ മൂളി കൊണ്ടികൊണ്ടിരിക്കുന്നു