2011 ജനുവരി 24, തിങ്കളാഴ്‌ച
2011 ജനുവരി 12, ബുധനാഴ്‌ച
നടക്കാത്ത ആറ് കാലി

ഏറ്റിയാലല്ലാതെ നടക്കില്ലന്നായി. വെയിലും മഴയുമേറ്റ് പള്ളിയിറയത്ത് കിടന്ന ഇവനെ എല്ലാവരും കൂടി പിരിച്ച് പിടിച്ച് അകത്ത് കിടക്കാമെന്നാക്കിയത്.
എല്ലാവരും തെല്ല് ഭീതിയോടെ നോക്കുന്നതിനാലാവണം ഇത്ര അഹങ്കാരം.
അത് കൊണ്ട് തന്നെയാണ് അവന്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് അവസാനായഭയം ആഴക്കടലിലാക്കാമെന്ന്.
എന്നിട്ടും ഏതോ മീന്‍ പിടുത്തക്കാരുടെ വലയില്‍ കുടുങ്ങി അലമുറകള്‍ക്ക് നടുവില്‍ പനനീരും കുന്തിരുക്കവും ചാലിച്ച രോധനങ്ങള്‍ക്കൊടുവില്‍ അവനെ എന്റെ മാറിലേക്ക് എടുത്ത് കിടത്തുമ്പോള്‍ മറ്റൊരു ഇരയെയുംകൂടി കീഴ്പ്പെടുത്തിയ അഹങ്കാരമായിരുന്നു ആ നടക്കാത്ത ആറ് കാലിക്ക്....
2011 ജനുവരി 8, ശനിയാഴ്‌ച
മടക്കയാത്ര
![]() |
| എന്‍ . പി .അബ്‌ദുറഹമാന്‍ |
മനസ്സിലേറെ മോഹങ്ങള്‍ നെയ്‌തിടുന്നു
മണല്‍ ഭൂമിയോട് വിട ചൊല്ലിടുന്നു..
നാട്ടില്‍ കാലം മാറിയതു ഞാനറിഞ്ഞിടുന്നു
കാല്‍പാടും അതുപ്പോലെ മാറ്റിടുന്നു
കാണുന്നവര്‍ക്ക് മുന്നില്‍ മാന്യനായിടുന്നു
അതിനായി ധനമേറെ ചിലവിടുന്നു..
അവസാനം കടത്തിന്നായി കൈനീട്ടിടുന്നു
മാനം കാക്കാന്‍ വഴി തേടിടുന്നു
കാണുന്നോരെല്ലാം വഴി മാറി നടന്നിടുന്നു
വീണ്ടും മണലാരുണ്യം തേടി യാത്രയായിടുന്നു.....
2010 ഡിസംബർ 30, വ്യാഴാഴ്‌ച
യാത്രാമൊഴി
അന്ത്യ പ്രണാമം ലീഡറേയങ്ങേക്കു
ഹൃദയം നുറൂങ്ങുമൊരു യാത്രാമൊഴി
രാഷ്ട്രീയ കൈരളിയുടെ അഗ്നിനക്ഷത്രമേ
കനല്‍ പൂക്കളാലൊരു പുഷ്‌പാഞ്ജലി...
ഇനി ആശ്രിത വത്സനില്ലങ്ങെമ്മില്ല- ഭയമായ്
ഒളിയമ്പില്ല- കണ്ണിറുക്കിറുക്കി ചിരിക്കുമാഭ്യാസിയില്ല
ജനമര്‍മ മറിയുന്ന ഭീഷ്‌മരില്ല
ഗതി വിധി തിരിക്കുന്ന ചാണക്ക്യനില്ല.....
ശ്യൂന്യം- അങ്ങു തീര്‍ത്തെയാ രാജസിംഹാസനം
കാണ്‍കെ വയ്യെങ്കിലും കാണാതെ വയ്യ....
ഓറ്റുകാര്‍ ചപല-പ്രഭല മരയോന്തുകള്‍
ചുറ്റിലും റീത്തുമായ് കള്ള കണ്ണീരുകാര്‍ ...
ഇന്നിപ്പോള്‍ കൊടിയറ്റ മുരിക്കു പോല്‍ ഒരു തൂണായ്....
പടര്‍പ്പടര്‍ന്നൊരു വെറും പാഴ്‌മരമായ്....
മണമില്ലാ പൂക്കള്‍ പൊഴിയും മുള്‍ മുരിക്കായ്...
ആശയറ്റങ്ങയുടെ ചുറ്റിലും വാരികുഴി തീര്‍ത്ത
ശിഖണ്ടികള്‍ നോക്കി നില്‍ക്കെ....
എന്‍ തലകുനിച്ചസ്സേശം ലജ്ജിച്ചു ച്ചൊല്ലട്ടേ...
ലീഡറേയങ്ങേക്കു യാത്രാമൊഴി....
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി..
2010 ഡിസംബർ 24, വെള്ളിയാഴ്‌ച
നിസ്സഹായന്‍
"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍ , ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍
2010 ഡിസംബർ 23, വ്യാഴാഴ്‌ച
ധന്യ ജീവിതം
അറിഞ്ഞു ഞാനക്കണ്ണിലൂറുന്ന യാര്‍ദ്ധദകള്‍
കേട്ടു ഞാന്‍ പറയാത്ത സ്നേഹത്തിന്‍ ചിറകടികള്‍
കണ്ടു ഞാന്‍ പലനിറ ജീവിത ചിത്രങ്ങള്‍
ചുമരു തേടുന്ന അപൂര്‍ണ്ണമാം കേന്‍വാസുകള്‍
അറയില്‍ പുഴുവരിച്ചാശയുടെ നിറകുടങ്ങള്‍
രുചിച്ചു തീരാത്തജീവിത മധുരസങ്ങള്‍
പെരുമയുടെ വര്‍ണക്കൊടിക്കു താഴെ
സമൃധിയുടെ സ്വര്‍ണ്ണ തളികക്കു മീതെ
നീറുന്ന സത്യം പുതപ്പണിഞ്ഞു ഇമ-
വെട്ടാതെ കണ്ണു മറഞ്ഞു നില്‍ക്കേ-പെരു
വിരലിലൂളിയിട്ടു കര്‍ണ്ണാശ്രമത്തില്‍ പാഴ് ശ്രുതി
കേള്‍ക്കാനൊഴിഞ്ഞു നില്‍പ്പാന്‍
അല്‍പാല്‍പ്പം ചിന്തയിലുണര്‍വിന്റെ തിരിതെളി
ഞ്ഞാളാതെ കത്തിയ ഒരു വേള ഞാനോര്‍ത്തു
ഒരു കുഞ്ഞു നന്മയുടെ ദിവ്യപ്രകാശ മതിലമരുന്ന
ചീവീടിന്‍ ജന്മമെനിക്കുനീ.........ധാനമായ്
തന്നെങ്കിലെത്രയോ ധന്ന്യന്‍ ഞാന്‍ ...............!
2010 ഡിസംബർ 22, ബുധനാഴ്‌ച
പ്രിയ സുഹൃത്തേ
ഭൂത-ഭാവി-വര്‍ത്തമാനങ്ങളാലോചിച്ചു നടക്കുന്നെന്
ആത്മസുഹൃത്തിനെയെനിക്കിഷ്ടം;
അവന്റെ ചിന്താ-കര്‍മങ്ങളെല്ലാമിഷ്ടമല്ലെങ്കിലും,
സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുവാനുള്ളയിഷ്ടം.
എന്‍ സ്നേഹം, ഇരുട്ടില്‍
അവനതൊരു വെളിച്ചമായെങ്കില്‍ !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




കവിത


