2010, നവംബർ 15, തിങ്കളാഴ്‌ച

കവിത

           


 മാനം മുട്ടെ വളര്‍ന്ന ആ മലയില്‍ 
 ഒരുനാള്‍ കയറണമെന്നൊരു മോഹം
 വര്‍ഷങ്ങള്‍ കടന്നു പോയ്
 ഇന്നതാ മലയിലേക്കു 
 കറുത്ത പാതകള്‍ തെളിഞ്ഞു നില്‍ക്കുന്നു       
 കാടിനെ ഒതുക്കി കാറോടിച്ച് ഞാന്‍ ആ മല കയറി
 ഇലകളെ തഴുകി തലോടിവന്ന മന്ദമാരുതനെ          
 പുല്‍കി ഞാന്‍ ആവോളമിരുന്നു..........   
 തിരിച്ചു പോന്നു ഞാന്‍ 
 യവ്വനം തിരിച്ചു കിട്ടിയ വൃദ്ധനെ പോലെ 
 വീണ്ടും ആമഹാ മലയെന്നെ മാടി വിളിച്ചു-പക്ഷെ
 പൊയില്ല ഞാന്‍
 പ്രവാസം മറന്നു പോകുമെന്ന ഉള്‍ഭയത്താല്‍