2011, ജൂൺ 3, വെള്ളിയാഴ്‌ച

മായാത്ത ഓര്‍മകളില്‍ എന്റെ കരീം മാസ്‌റ്റര്‍



               ന്ന് ജൂണ്‍ ഒന്ന്. പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി ഇന്ന് സമാരംഭം കുറിക്കുന്നു. പുത്തനുടുപ്പും പുള്ളി കുടയുമായി ചാറ്റല്‍ മഴയും നനഞ്ഞ് കുഞ്ഞു മക്കള്‍ വീണ്ടുമൊരിക്കല്‍ കൂടി സ്‌കൂളിന്റെ പടി കടന്നെത്തുമ്പോള്‍ നഷ്‌ടത്തിന്റെ ഒരു മഹാ വിടവ് മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ ചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു. സംഘര്‍ഷ ഭരിതമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങം സ്‌കൂളിന്റെ ശാന്തമായ അന്തരീക്ഷം തകിടം മറിഞ്ഞ ഈ സമയത്ത് മോങ്ങം സ്‌കൂളിനെ ഇന്നത്തെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിനു മുഖ്യ പങ്കു വഹിച്ച മര്‍ഹൂം സി.കെ.അബ്‌ദുള്‍ കരീം മാസ്‌റ്ററെ അനുസ്‌മരിക്കാതിരിക്കുന്നത് അത് അദ്ധേഹത്തോട് ചെയ്യുന്ന നന്ദി കേടായിരിക്കും.      
          സി.കെ.അബ്‌ദുള്‍  കരീം  മാസ്റ്റര്‍  നമ്മെ  വിട്ടു പിരിഞ്ഞിട്ടു എത്ര വര്‍ഷമായെന്നോ മാസമയെന്നോ കൃത്യമായി ഞാന്‍ ഓര്‍ത്തു വെക്കുന്നില്ല. കാല ഗണിതത്തില്‍ എനിക്ക് ഒട്ടും താല്‍‌പര്യവുമില്ല. പക്ഷെ ഒരു ദിവസമെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്തത് ഉണ്ടോ എന്ന് സംശയമാണ്. പ്രത്യേകിച്ചും അധ്യയന വര്‍ഷാരംഭത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വല്ലാതെ മനസ്സിനെ വ്രണ പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭാവം സൃഷ്‌ടിച്ച ശൂന്യത ഒരു നാടിനു ഉണ്ടാക്കിയ നഷ്‌ടവും വേദനയും ഇത്രതോളമാകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമവും പ്രയാസങ്ങളും എത്രത്തോളം  ആയിരിക്കും  എന്ന്  നമുക്ക്  ഊഹിക്കാവുന്നതെയുള്ളൂ. ഏതായാലും പ്രപഞ്ച സത്യത്തെ  അന്‍‌ഗീകാരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണല്ലോ.   
      ഇടക്കാലത്  ഏതൊരു മലബാരകാരനേയും പോലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപെടുകയും പിന്നീട് അത് മതിയാക്കി നാട്ടില്‍ അധ്യാപക ജോലിയില്‍ തന്നെ ഏര്‍പ്പെട്ടതിനു ശേഷമാണ് കരീം മാഷുമായി അടുക്കാനുള്ള അവസരം എനിക്ക് ഉണ്ടായത്. പിന്നീട് ആ ബന്ധം സ്നേഹിതര്‍ തമ്മിലുള്ള ഒരു സുഹൃത്ത്‌  ബന്ധമായിരുന്നോ  നാട്ടിലെ ഒരു അദ്ധ്യാപകനോടുള്ള ബന്ധമായിരുന്നോ അതോ ഒരു സഹോദര തുല്യമായ ബന്ധമായിരുന്നോ എന്നെനിക്കു ഇപ്പോഴും അറിയില്ല. പക്ഷെ എന്ത് പ്രയാസ ഘട്ടത്തിലും വളരെ ഗുണകരമായ രീതിയില്‍ വേണ്ട ഉപദേശങ്ങള്‍ തന്നു സഹായിക്കുമായിരുന്നു അദ്ധേഹം.
        മോങ്ങം സഹകരണ കോളേജ് എന്ന ആശയവുമായി ഞാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങള്‍ക്ക് അദ്ധേഹത്തില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും സഹായങ്ങളും മൂലമായിരുന്നു പരിഹാരമായത് എന്ന് കൂടെ പറയാതിരിക്കാന്‍ വയ്യ. അത് കൊണ്ട് തന്നെ പിന്നീട് വെക്തിപരമായോ അല്ലാതെയോ എന്ത് പ്രശ്‌നവും അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വമോ നിര്‍ഭയത്തമോ അനുഭവപെട്ടിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. ഏതു പ്രശ്നങ്ങള്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തന്റെ തീരുമാനങ്ങള്‍ സമൂഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ചാക്കാന്‍ നമുക്ക് സാധിക്കണം ഒരു സന്ദേശമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിചിടുള്ളത്.
      ഇത്തരം തീരുമാനങ്ങള്‍  ഒരല്‍‌പ്പം പ്രയാസം വ്യക്തിപരമായി നമുക്കുണ്ടാകുമെങ്കിലും ഇതാണ് ശരിയെന്നു പിന്നീട് കാലം തെളിയിക്കുമെന്ന് അനുഭവത്തില്‍ നിന്നും മനസ്സിലായിടുണ്ട്. മതപരമായി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപെട്ടാണ് കൂടുതല്‍ ഇടപഴകിയിരുന്നത് എങ്കിലും ഇരു വിഭാഗം സുന്നികളുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വ്യത്യസ്ഥ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു പോവുകയും പലപ്പോഴും ഞങ്ങള്‍ ഈ സംഘടന സങ്കുജിതത്വം സമുദായത്തിന് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്ന് അദ്ധേഹം ഭയപെടുകയും ചെയ്തിരുന്നു.
     ചെറു പ്രായത്തില്‍ തന്നെ മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകനായി നിയമിക്കപെടുമ്പോള്‍ അത് തന്നില്‍ ഭാരിച്ച ഉത്തരവാദിത്തം സൃഷ്ടിക്കും എന്ന് അദ്ദേഹം ഭയപെട്ടിരുന്നുവെങ്കിലും  നാടിന്റെ ആവശ്യത്തെ മനസ്സാ അന്‍‌ഗീകരിക്കുകയായിരുന്നു. മോങ്ങത്തെ ഓരോ  വിഷയങ്ങളും  പരസ്‌പരം  ചര്‍ച്ച  ചെയ്തിരുന്ന കരീം മാഷ് തന്റെ മരണത്തിനു  കാരണമായ  അപകടം  നടക്കുന്നതിന്റെ  തലേന്ന്  രാത്രി അദ്ധേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ മോങ്ങാതെ  അനാഥരായ   കുടുംബങ്ങളുടെ  ജീവിത  സാഹചര്യങ്ങളെ  പറ്റിയാണ് വിശയീഭവിച്ചത്.    സാമ്പത്തികമായ സുരക്ഷ ഉള്ളപ്പോള്‍ തന്നെ പല കുടുംബങ്ങളിലും സാമൂഹികമായ സുരക്ഷ നഷ്‌ടപെടുന്നില്ലേ എന്ന് മാഷ് വേവലാതി പെട്ടിരുന്നു. നാടിന്റെ ഓരോ പുരോഗതിയിലും അദ്ദേഹം  എത്രമാത്രം  സന്തോഷിച്ചിരുന്നുവെന്നും  അഭിമാനിച്ചിരുന്നു  വെന്നും  അദ്ദേഹവുമായി  അടുത്ത  ബന്ധമുള്ള   ആര്‍ക്കും  അറിയാവുന്നതാണ്. അത് കൊണ്ട് തന്നെ ഈ “മോങ്ങം ന്യൂസ്‌ ബോക്സ്‌” കണ്ടപ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് സി.കെ.കരീം മാഷിന്റെ പ്രസന്നമായ മുഖം ആയിരുന്നു. അതാണ്  ഇങ്ങിനെ  ഒരു കുറിപ്പ്  എഴുതാനെന്നെ പ്രേരിപ്പിച്ചതും. 
        ഒരു കേവലം പ്രധാനാദ്ധ്യപകന്‍ എന്നതിലുപരി എന്റെ നാടിന്റെ വരും തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു വിദ്ധ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ മോങ്ങം സ്‌കൂളിന്റെ നാനോന്മുഖമായ വികസനവും സ്‌കൂളിന്റെ അക്കാദമിക്കല്‍ നിലവാരവും കലാ കായിക ശാസ്‌ത്ര അടിസ്ഥാന മേഖലകളിലെ സാഹജര്യങ്ങള്‍ മെച്ചപെടുത്തുന്നതിനും കര്‍മ്മ പദ്ധതികളുമായി സഹപ്രവര്‍ത്തകരെയും മാനേജ്മെന്റ് പി.ടി.എ വിദ്യാര്‍ത്ഥികള്‍ എന്നിവരെ എല്ലാം ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്നതിനിടയില്‍ ആകസ്‌മികമായുണ്ടായ ആ വിയോഗത്തിന്റെ കനത്ത നഷ്‌ടം എത്രതോളമണെന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങവും മോങ്ങത്തുകാരും മോങ്ങം സ്‌കൂളും നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. 
    ലോകം കൈപ്പിടിയിലേക്ക് ഒതുങ്ങിയ ഇന്നത്തെ ജീവിത തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം  ദൃടപ്പെടുത്തിയ ബന്ധങ്ങളും തുടങ്ങി വെച്ച നന്മകളും അതിന്റെ ഊഷ്‌മളതയോടെ കാത്തു സൂക്ഷിക്കാനും ഒരു നാടിനെ കുറിച്ച് അദ്ദേഹം നെയ്‌ത സ്വപ്‌നങ്ങള്‍ പൂവണിയിക്കാനും അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും സാധിക്കട്ടെ എന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനു സമാധാനവും അദ്ദേഹത്തിന് പരലോക ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥനയോടെ....