"ഒരു പേനയും കടലാസും ഇങ്ങെടുത്തേ... ഒരു കഥ വന്നു മുട്ടി നില്‍ക്കുന്നു" കുളിമുറിയില്‍ നിന്നും കൃത്ത് അലറി വിളിച്ചു. അടുക്കളയിലായിരുന്ന ഭാര്യ പേനയും കടലാസും എടുത്തു ഓടിച്ചെന്നു. പിറക്കാനിരിക്കുന്ന കൊച്ചു കഥയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്, ലേബര്‍ റൂമിനു പുറത്തു ഭര്‍ത്താവെന്ന പോലെ, അവള്‍ അക്ഷമയായി കാത്തിരുന്നു.