2011 ജൂൺ 3, വെള്ളിയാഴ്‌ച



"ഒരു പേനയും കടലാസും ഇങ്ങെടുത്തേ... ഒരു കഥ വന്നു മുട്ടി നില്‍ക്കുന്നു" കുളിമുറിയില്‍ നിന്നും കൃത്ത് അലറി വിളിച്ചു. അടുക്കളയിലായിരുന്ന ഭാര്യ പേനയും കടലാസും എടുത്തു ഓടിച്ചെന്നു. പിറക്കാനിരിക്കുന്ന കൊച്ചു കഥയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്, ലേബര്‍ റൂമിനു പുറത്തു ഭര്‍ത്താവെന്ന പോലെ, അവള്‍ അക്ഷമയായി കാത്തിരുന്നു.

മായാത്ത ഓര്‍മകളില്‍ എന്റെ കരീം മാസ്‌റ്റര്‍



               ന്ന് ജൂണ്‍ ഒന്ന്. പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി ഇന്ന് സമാരംഭം കുറിക്കുന്നു. പുത്തനുടുപ്പും പുള്ളി കുടയുമായി ചാറ്റല്‍ മഴയും നനഞ്ഞ് കുഞ്ഞു മക്കള്‍ വീണ്ടുമൊരിക്കല്‍ കൂടി സ്‌കൂളിന്റെ പടി കടന്നെത്തുമ്പോള്‍ നഷ്‌ടത്തിന്റെ ഒരു മഹാ വിടവ് മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ ചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു. സംഘര്‍ഷ ഭരിതമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങം സ്‌കൂളിന്റെ ശാന്തമായ അന്തരീക്ഷം തകിടം മറിഞ്ഞ ഈ സമയത്ത് മോങ്ങം സ്‌കൂളിനെ ഇന്നത്തെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിനു മുഖ്യ പങ്കു വഹിച്ച മര്‍ഹൂം സി.കെ.അബ്‌ദുള്‍ കരീം മാസ്‌റ്ററെ അനുസ്‌മരിക്കാതിരിക്കുന്നത് അത് അദ്ധേഹത്തോട് ചെയ്യുന്ന നന്ദി കേടായിരിക്കും.      
          സി.കെ.അബ്‌ദുള്‍  കരീം  മാസ്റ്റര്‍  നമ്മെ  വിട്ടു പിരിഞ്ഞിട്ടു എത്ര വര്‍ഷമായെന്നോ മാസമയെന്നോ കൃത്യമായി ഞാന്‍ ഓര്‍ത്തു വെക്കുന്നില്ല. കാല ഗണിതത്തില്‍ എനിക്ക് ഒട്ടും താല്‍‌പര്യവുമില്ല. പക്ഷെ ഒരു ദിവസമെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്തത് ഉണ്ടോ എന്ന് സംശയമാണ്. പ്രത്യേകിച്ചും അധ്യയന വര്‍ഷാരംഭത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വല്ലാതെ മനസ്സിനെ വ്രണ പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭാവം സൃഷ്‌ടിച്ച ശൂന്യത ഒരു നാടിനു ഉണ്ടാക്കിയ നഷ്‌ടവും വേദനയും ഇത്രതോളമാകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമവും പ്രയാസങ്ങളും എത്രത്തോളം  ആയിരിക്കും  എന്ന്  നമുക്ക്  ഊഹിക്കാവുന്നതെയുള്ളൂ. ഏതായാലും പ്രപഞ്ച സത്യത്തെ  അന്‍‌ഗീകാരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണല്ലോ.   
      ഇടക്കാലത്  ഏതൊരു മലബാരകാരനേയും പോലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപെടുകയും പിന്നീട് അത് മതിയാക്കി നാട്ടില്‍ അധ്യാപക ജോലിയില്‍ തന്നെ ഏര്‍പ്പെട്ടതിനു ശേഷമാണ് കരീം മാഷുമായി അടുക്കാനുള്ള അവസരം എനിക്ക് ഉണ്ടായത്. പിന്നീട് ആ ബന്ധം സ്നേഹിതര്‍ തമ്മിലുള്ള ഒരു സുഹൃത്ത്‌  ബന്ധമായിരുന്നോ  നാട്ടിലെ ഒരു അദ്ധ്യാപകനോടുള്ള ബന്ധമായിരുന്നോ അതോ ഒരു സഹോദര തുല്യമായ ബന്ധമായിരുന്നോ എന്നെനിക്കു ഇപ്പോഴും അറിയില്ല. പക്ഷെ എന്ത് പ്രയാസ ഘട്ടത്തിലും വളരെ ഗുണകരമായ രീതിയില്‍ വേണ്ട ഉപദേശങ്ങള്‍ തന്നു സഹായിക്കുമായിരുന്നു അദ്ധേഹം.
        മോങ്ങം സഹകരണ കോളേജ് എന്ന ആശയവുമായി ഞാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങള്‍ക്ക് അദ്ധേഹത്തില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും സഹായങ്ങളും മൂലമായിരുന്നു പരിഹാരമായത് എന്ന് കൂടെ പറയാതിരിക്കാന്‍ വയ്യ. അത് കൊണ്ട് തന്നെ പിന്നീട് വെക്തിപരമായോ അല്ലാതെയോ എന്ത് പ്രശ്‌നവും അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വമോ നിര്‍ഭയത്തമോ അനുഭവപെട്ടിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. ഏതു പ്രശ്നങ്ങള്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തന്റെ തീരുമാനങ്ങള്‍ സമൂഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ചാക്കാന്‍ നമുക്ക് സാധിക്കണം ഒരു സന്ദേശമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിചിടുള്ളത്.
      ഇത്തരം തീരുമാനങ്ങള്‍  ഒരല്‍‌പ്പം പ്രയാസം വ്യക്തിപരമായി നമുക്കുണ്ടാകുമെങ്കിലും ഇതാണ് ശരിയെന്നു പിന്നീട് കാലം തെളിയിക്കുമെന്ന് അനുഭവത്തില്‍ നിന്നും മനസ്സിലായിടുണ്ട്. മതപരമായി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപെട്ടാണ് കൂടുതല്‍ ഇടപഴകിയിരുന്നത് എങ്കിലും ഇരു വിഭാഗം സുന്നികളുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വ്യത്യസ്ഥ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു പോവുകയും പലപ്പോഴും ഞങ്ങള്‍ ഈ സംഘടന സങ്കുജിതത്വം സമുദായത്തിന് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്ന് അദ്ധേഹം ഭയപെടുകയും ചെയ്തിരുന്നു.
     ചെറു പ്രായത്തില്‍ തന്നെ മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകനായി നിയമിക്കപെടുമ്പോള്‍ അത് തന്നില്‍ ഭാരിച്ച ഉത്തരവാദിത്തം സൃഷ്ടിക്കും എന്ന് അദ്ദേഹം ഭയപെട്ടിരുന്നുവെങ്കിലും  നാടിന്റെ ആവശ്യത്തെ മനസ്സാ അന്‍‌ഗീകരിക്കുകയായിരുന്നു. മോങ്ങത്തെ ഓരോ  വിഷയങ്ങളും  പരസ്‌പരം  ചര്‍ച്ച  ചെയ്തിരുന്ന കരീം മാഷ് തന്റെ മരണത്തിനു  കാരണമായ  അപകടം  നടക്കുന്നതിന്റെ  തലേന്ന്  രാത്രി അദ്ധേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ മോങ്ങാതെ  അനാഥരായ   കുടുംബങ്ങളുടെ  ജീവിത  സാഹചര്യങ്ങളെ  പറ്റിയാണ് വിശയീഭവിച്ചത്.    സാമ്പത്തികമായ സുരക്ഷ ഉള്ളപ്പോള്‍ തന്നെ പല കുടുംബങ്ങളിലും സാമൂഹികമായ സുരക്ഷ നഷ്‌ടപെടുന്നില്ലേ എന്ന് മാഷ് വേവലാതി പെട്ടിരുന്നു. നാടിന്റെ ഓരോ പുരോഗതിയിലും അദ്ദേഹം  എത്രമാത്രം  സന്തോഷിച്ചിരുന്നുവെന്നും  അഭിമാനിച്ചിരുന്നു  വെന്നും  അദ്ദേഹവുമായി  അടുത്ത  ബന്ധമുള്ള   ആര്‍ക്കും  അറിയാവുന്നതാണ്. അത് കൊണ്ട് തന്നെ ഈ “മോങ്ങം ന്യൂസ്‌ ബോക്സ്‌” കണ്ടപ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് സി.കെ.കരീം മാഷിന്റെ പ്രസന്നമായ മുഖം ആയിരുന്നു. അതാണ്  ഇങ്ങിനെ  ഒരു കുറിപ്പ്  എഴുതാനെന്നെ പ്രേരിപ്പിച്ചതും. 
        ഒരു കേവലം പ്രധാനാദ്ധ്യപകന്‍ എന്നതിലുപരി എന്റെ നാടിന്റെ വരും തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു വിദ്ധ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ മോങ്ങം സ്‌കൂളിന്റെ നാനോന്മുഖമായ വികസനവും സ്‌കൂളിന്റെ അക്കാദമിക്കല്‍ നിലവാരവും കലാ കായിക ശാസ്‌ത്ര അടിസ്ഥാന മേഖലകളിലെ സാഹജര്യങ്ങള്‍ മെച്ചപെടുത്തുന്നതിനും കര്‍മ്മ പദ്ധതികളുമായി സഹപ്രവര്‍ത്തകരെയും മാനേജ്മെന്റ് പി.ടി.എ വിദ്യാര്‍ത്ഥികള്‍ എന്നിവരെ എല്ലാം ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്നതിനിടയില്‍ ആകസ്‌മികമായുണ്ടായ ആ വിയോഗത്തിന്റെ കനത്ത നഷ്‌ടം എത്രതോളമണെന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങവും മോങ്ങത്തുകാരും മോങ്ങം സ്‌കൂളും നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. 
    ലോകം കൈപ്പിടിയിലേക്ക് ഒതുങ്ങിയ ഇന്നത്തെ ജീവിത തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം  ദൃടപ്പെടുത്തിയ ബന്ധങ്ങളും തുടങ്ങി വെച്ച നന്മകളും അതിന്റെ ഊഷ്‌മളതയോടെ കാത്തു സൂക്ഷിക്കാനും ഒരു നാടിനെ കുറിച്ച് അദ്ദേഹം നെയ്‌ത സ്വപ്‌നങ്ങള്‍ പൂവണിയിക്കാനും അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും സാധിക്കട്ടെ എന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനു സമാധാനവും അദ്ദേഹത്തിന് പരലോക ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥനയോടെ.... 


2011 ഏപ്രിൽ 26, ചൊവ്വാഴ്ച

സ്ഥാനാര്‍ത്ഥി


അഷ്‌റഫ് പനപ്പടി




കൈ കൂപ്പി തിരഞ്ഞെടുപ്പെത്തും മുറക്കിവര്‍
ബലികാക്കയെപ്പോലെ പറന്നടുക്കും....
മോഹന സ്വര്‍ഗ്ഗത്തില്‍ നമ്മേ നയിച്ചാകാശ
യാത്രക്കൊരുങ്ങി നില്‍ക്കും
നമ്മള്‍ വിഡ്ഡികള്‍ സ്വര്‍ഗ്ഗത്തിലുല്ലസിക്കേ...
വോട്ടു കൊത്തിയെടുത്തവര്‍ പോയൊളിക്കും


അഞ്ചാണ്ടു കഴിഞ്ഞു പിറക്കുന്ന ഉണ്ണിയില്‍
യേശുവിന്‍ നന്മ നാം കാത്തിരിക്കും,
പോയാണ്ട് പിറന്നതു പോലെയതുമൊരു
ചാപ്പിള്ളയെന്നതില്‍ മനം വെറുക്കും
പോകെ നീരസപ്പെട്ട് മുഖം തിരിക്കും....


ഒട്ടേറെ വണ്ടികളകമ്പടിയായ്,
ജയഭേരികളാഘോശ പ്പെരുമഴയായ്,
ബഹുവര്‍ണ്ണത്തോരണ പൂചെണ്ടുമായ് ജനം
ഓരത്ത് ഹാരമായ് കാത്തുനില്‍ക്കേ....


ടാര്‍പോളിന്‍ മാറ്റിയ ഷടകത്തിലാകാല
പ്രതിമ പോല്‍ നേതാവ് നെളിഞ്ഞ് നില്‍ക്കും
ഷാലില്‍ പൊതിഞ്ഞ തലയില്‍ നിന്നും
മുഴുദന്തം പുറത്തിട്ടു പല്ലിളിക്കും


വാഗധാന ധോരണി കത്തിനില്‍ക്കേ...
നാം ആകാശക്കോട്ടകള്‍ കെട്ടി വെക്കും
കോട്ട തന്‍ ഉച്ചിയിലേറിയിരുന്നു നാം
പട്ടാഭിശേകവും നോക്കി നില്‍ക്കേ...


വിഡ്ഡികള്‍ വിഡ്ഡികള്‍ വിഡ്ഡികളന്തരം
കമ്പനം കൊണ്ടൊന്നൂറിച്ചിരിക്കും
ജനമപ്പോഴും നേതാവിന്‍ ജയ് വിളിക്കും .....!!!
നമ്മളപ്പോഴും നേതാവിന്‍ ജയ് വിളിക്കും.....!!!

2011 ജനുവരി 24, തിങ്കളാഴ്‌ച

ദാരിദ്ര്യം കവിത


കാത്തു കാത്തിരുന്നോടുവില്‍  ആ ദിനം വന്നെത്തി
സുപ്രയില്‍ നെയ്ച്ചോറു ചാറും പപ്പടം നിരത്തി
അളിയന്കാക്ക ഒടുവിലത്തെ പപ്പടം പൊട്ടിച്ചു
അതിന്റൊച്ച കേട്ടു എന്റെ കണ്ണില്‍ ചാലുകള്‍ നീരിട്ടു
വായ പൊത്തി പിടിച്ചെന്റെ ഉമ്മ കാതില്‍ ചൊല്ലി
വരുന്ന വെള്ളിയാഴ്ച വാപ്പാന്റെ ആണ്ടു ഉണ്ട് എന്ന് 
.

2011 ജനുവരി 12, ബുധനാഴ്‌ച

നടക്കാത്ത ആറ് കാലി











ഏറ്റിയാലല്ലാതെ നടക്കില്ലന്നായി. വെയിലും മഴയുമേറ്റ് പള്ളിയിറയത്ത് കിടന്ന ഇവനെ എല്ലാവരും കൂടി പിരിച്ച് പിടിച്ച് അകത്ത് കിടക്കാമെന്നാക്കിയത്.
എല്ലാവരും തെല്ല് ഭീതിയോടെ നോക്കുന്നതിനാലാവണം ഇത്ര അഹങ്കാരം.
അത് കൊണ്ട് തന്നെയാണ് അവന്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് അവസാനാ‍യഭയം ആഴക്കടലിലാക്കാമെന്ന്.
എന്നിട്ടും ഏതോ മീന്‍ പിടുത്തക്കാരുടെ വലയില്‍ കുടുങ്ങി അലമുറകള്‍ക്ക് നടുവില്‍ പനനീരും കുന്തിരുക്കവും ചാലിച്ച രോധനങ്ങള്‍ക്കൊടുവില്‍ അവനെ എന്റെ മാറിലേക്ക് എടുത്ത് കിടത്തുമ്പോള്‍ മറ്റൊരു ഇരയെയുംകൂടി കീഴ്പ്പെടുത്തിയ അഹങ്കാരമായിരുന്നു ആ നടക്കാത്ത ആറ് കാലിക്ക്....

2011 ജനുവരി 8, ശനിയാഴ്‌ച

മടക്കയാത്ര

എന്‍ . പി .അബ്‌ദുറഹമാന്‍
മണലാരുണ്യയവുമായി എറെ മല്ലിടുന്നു 
മനസ്സിലേറെ മോഹങ്ങള്‍ നെയ്‌തിടുന്നു
മണല്‍ ഭൂമിയോട് വിട ചൊല്ലിടുന്നു..


നാട്ടില്‍ കാലം മാറിയതു ഞാനറിഞ്ഞിടുന്നു
കാല്‍പാടും അതുപ്പോലെ മാറ്റിടുന്നു
കാണുന്നവര്‍ക്ക് മുന്നില്‍ മാന്യനായിടുന്നു
അതിനായി ധനമേറെ ചിലവിടുന്നു.. 


അവസാനം കടത്തിന്നായി കൈനീട്ടിടുന്നു
മാനം കാക്കാന്‍ വഴി തേടിടുന്നു 
കാണുന്നോരെല്ലാം വഴി മാറി നടന്നിടുന്നു
വീണ്ടും മണലാരുണ്യം തേടി യാത്രയായിടുന്നു.....

2010 ഡിസംബർ 30, വ്യാഴാഴ്‌ച

യാത്രാമൊഴി


അന്ത്യ പ്രണാമം ലീഡറേയങ്ങേക്കു
ഹൃദയം നുറൂങ്ങുമൊരു യാത്രാമൊഴി
രാഷ്ട്രീയ കൈരളിയുടെ അഗ്നിനക്ഷത്രമേ
കനല്‍ പൂക്കളാലൊരു പുഷ്‌പാഞ്ജലി...


ഇനി ആശ്രിത വത്സനില്ലങ്ങെമ്മില്ല- ഭയമായ് 
ഒളിയമ്പില്ല- കണ്ണിറുക്കിറുക്കി ചിരിക്കുമാഭ്യാസിയില്ല
ജനമര്‍മ മറിയുന്ന ഭീഷ്‌മരില്ല
ഗതി വിധി തിരിക്കുന്ന ചാണക്ക്യനില്ല.....


ശ്യൂന്യം- അങ്ങു തീര്‍ത്തെയാ രാജസിംഹാസനം
കാണ്‍കെ വയ്യെങ്കിലും കാണാതെ വയ്യ....
ഓറ്റുകാര്‍ ചപല-പ്രഭല മരയോന്തുകള്‍ 
ചുറ്റിലും റീത്തുമായ് കള്ള കണ്ണീരുകാര്‍ ...
ഇന്നിപ്പോള്‍ കൊടിയറ്റ മുരിക്കു പോല്‍ ഒരു തൂണായ്....
പടര്‍പ്പടര്‍ന്നൊരു വെറും പാഴ്‌മരമായ്....
മണമില്ലാ പൂക്കള്‍ പൊഴിയും മുള്‍ മുരിക്കായ്...


ആശയറ്റങ്ങയുടെ ചുറ്റിലും വാരികുഴി തീര്‍ത്ത
ശിഖണ്ടികള്‍ നോക്കി നില്‍ക്കെ....
എന്‍ തലകുനിച്ചസ്സേശം ലജ്ജിച്ചു ച്ചൊല്ലട്ടേ...
ലീഡറേയങ്ങേക്കു യാത്രാമൊഴി....
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി
പ്രിയ നേതാവേ അങ്ങേക്കു യാത്രാമൊഴി..