2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

വരിക്ക ചക്ക (കവിത) അഷ്‌റഫ് പനപ്പടി


അനുഭ്രൂതിയല്ല   വിഭ്രാന്തിയാണീ  യാത്ര
           ഗമനവീണയൂതുന്ന  മധുരശബ്ദം.
            മലര്‍ക്കെ തുറന്ന കവാടങ്ങളില്‍ .
      വര്‍ണ്ണപൂം‌ബാറ്റകള്‍ മധുവദനകോമളാങ്കിമാര്‍.
           വീര്‍പ്പുമുട്ടുന്ന പെട്ടിതന്‍ ഭാരം.
      അച്ചടിച്ച് അച്ചാരം പറ്റുന്ന മങ്കമാര്‍ക്കറിയുമോ.
     മുറ്റത്തെ വരിക്കപ്ലാവിലെ ചക്കയാണതിലന്ന്.
      അവരെന്തിനോര്‍കണം പ്ലാവില-
കോര്‍ത്തിക്കിളിക്കൂട്ടം ചമച്ചന്റെ ബാല്യം. 
      ബോഡിങ്ങും  ചെക്കിങ്ങും ഇടുങ്ങിയ അരക്കെട്ട്
മുറുക്കി ഞാന്‍ ആകാശനീലിമയില്‍.
            താഴെ കോടപ്പുതപ്പിട്ട മലയടിവാരത്തില്‍.
          കര്‍ക്കിടക്കൂനു പോലുള്ളയെന്‍ വീട്. 
                തപ്പിയെന്‍ കണ്ണുകളടഞ്ഞു ഉറക്കത്തിലീക്ക്.......... 

2012, ജനുവരി 16, തിങ്കളാഴ്‌ച

പ്രാവാസ ജീവിതം

       പ്രവാസികള്‍.... ഏതോ നിയോഗത്തിന്റെ സക്ഷാല്‍ക്കരത്തിനെന്നപോലെ ഊഷര ഭൂമിയില്‍ മരുപ്പച്ച തേടിയെത്തിയവര്‍..... ജീവിക്കാന്‍ വേണ്ടി ജീവിതം നഷ്ട പ്പെടുത്തിയവര്‍.... മറ്റുള്ളവര്‍ക്ക്  സ്വര്‍ഗ്ഗം പണിയാന്‍ സ്വയം സ്വര്‍ഗ്ഗം ത്യജിക്കാന്‍ തയ്യാരായവര്‍.... കുടുംബത്തിന്‍റെ രുചി ആവോളം ആസ്വദിക്കേണ്ട  പ്രായത്തില്‍ മണല്കാറ്റ് ശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍.... ഉണക്കറൊട്ടി ചായയില്‍ മുക്കിത്തിന്ന്‍ മരുഭൂമിയിലെ അത്യുഷ്ണവും സ്വറ്റരിനെ ഭേദിച്ച് ചര്‍മത്തെ തുളക്കുന്ന തണുപ്പും വകവെക്കാതെ ചോര നീരാക്കി രോഗം ക്ഷണിച്ചു വരുത്തുന്നവര്‍....
       തൊഴിലില്ലായ്മ മൂലം പട്ടിണിയും പരിവട്ടവും തുരിച്ചു നോക്കിയപ്പോള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍ മരുപ്പച്ച തേടി ഗള്‍ഫിലേക്ക് ചേക്കേറിയവര്‍ പ്രാവാസികാളായി,,,, തലചായ്ക്കാനൊരു വീട്... ഉപജീവനത്തിനൊരു തൊഴില്‍... അതായിരുന്നു പ്രവാസികളുടെ ആഗ്രഹം... അതിനുവേണ്ടി ജീവിതപങ്കാളിയുടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കുവാനോ സായംസന്ധ്യയില്‍ എത്തിയ മാതാപിതാക്കളെ പരിപാലിക്കാനോ അരുമ സന്താനങ്ങള്‍ക്ക് ഉചിതമായ ശിക്ഷണം നല്‍കാനോ സാധിക്കാതെ ദുഃഖം കടിച്ചമര്‍ത്തുകയാണ് പ്രാവാസലോകം... നാട്ടിലെ ആഘോഷങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന ഓരോര്‍‌മ്മ മാത്രമാണ് മനുഷ്യ ബന്ധങ്ങളുടെ ഇണക്കവും പിണക്കവും നോവും നൊമ്പരങ്ങളും ഏറെ അനുഭവിക്കുന്നത് പ്രാവാസികളാണ്, പക്ഷെ പലരംഗത്തും അവര്‍ അസ്വസ്ത്തരാണ്, അസംതൃപ്തരാണ്, പ്രാവാസത്തിന്റെ തടവറയില്‍ അവരുടെ മനസ്സു പ്രക്ഷുബ്ധമാണ്... അനുഭവിക്കുന്നതിലേറെ അവര്‍ സ്വപ്നം കാണുന്നു...  
      ആധുനിക ജീവിതത്തിന്‍റെ സുഖാഡമ്പരങ്ങള്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ് പ്രാവാസികള്‍...  പക്ഷെ അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു കൊണ്ടിരിക്കയാണ് ജീവിത ഭാണ്ഡങ്ങള്‍ ഇട നെഞ്ചില്‍ ചേര്‍ത്ത്‌ കാലത്തിന്റെ കെട്ടു ഭാണ്ടവുമായി ഇന്നെല്ലങ്കില്‍ നാളെ.... ഇവിടുന്നൊരു  മടക്കയാത്ര ഏതൊരു പ്രവാസിയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്....... നാട്ടില്‍ ചെന്നിട്ടു ഇനി എന്ത്.....??  ഈ ചോദ്യം മാത്രം ബാക്കി....... അതെ ആ സ്വയം ചോദിച്ച ചോദ്യം പ്രവാസിയുടെ ചെവിയില്‍ മൂളി കൊണ്ടികൊണ്ടിരിക്കുന്നു 

2011, ജൂലൈ 7, വ്യാഴാഴ്‌ച

കാര്യസ്ഥന്‍

ഓഹോ കാര്യങ്ങള്‍ അങ്ങനെയാണല്ലേ..
എന്താണ് ജോലി.??
പറയത്തക്ക ജോലി ഒന്നും ഇല്ല.
അപ്പോള്‍ പിന്നെ ജീവിതം എങ്ങനെ കഴിഞ്ഞു പോകുന്നു??
അതിനു ഒരു ചെറിയ ജോലി ഉണ്ട്..

കാര്യങ്ങള്‍ അയാള്‍ പറഞ്ഞ പോലെ അല്ല..

ആരെ കണ്ടാലും കുശാലാന്യോഷണങ്ങളിലൊന്നു ജോലിയെ കുറിച്ച് തന്നെയാണ്. അതിന്റെ പിന്നിലെ ചേതോ വികാരമെന്തായാലും.

 പെണ്ണ് കെട്ടുന്നതിന് മുമ്പ് ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ മകളെ കെട്ടിച്ചു തരാന്‍ ആയിരിക്കുമോ എന്ന ആശ(ങ്ക)യാല്‍ ചോദിചയാളുടെ നിലവാരം നോക്കി മാത്രമേ മറുപടി പറഞ്ഞിരുന്നുള്ളൂ. ഇന്നിപ്പോ അതിനു സാധ്യത ഇല്ലല്ലോ..!!!

ഈയിടെ മക്കയില്‍ വെച്ച് ഭാര്യ പിതാവിന്റെ ഒരു സ്നേഹിതന്‍ കുശലന്യോഷങ്ങള്ക്കിനടെ ഈ പതിവ് ചോദ്യം എടുത്തിട്ടു. മറുപടി പറയണമല്ലോ..മറുവാക്ക് മൊഴിയും മുമ്പേ കൂടെ ഉണ്ടായിരുന്ന അമ്മാവന്റെ മകന്‍ കയറി ഇടപെട്ടു. ഒരു കമ്പനിയിലെ “കാര്യസ്ഥന്‍” ആണ്. ദുബൈയില്‍..

ഹി.. തല്കാലം രക്ഷപ്പെട്ടു..ആ പേര് മുമ്പേ ഉപയോഗിക്കപ്പെട്ടതാണ്..ഒരു ജേഷ്ടന് വേണ്ടി മറ്റൊരു ജേഷ്ടന്‍..എങ്കിലും ഒരു സുഖം..

 മുമ്പ്

 മുമ്പെന്നു പറഞ്ഞാല്‍ പത്തുവര്ഷ്ങ്ങള്ക്കുമപ്പുറം,
രണ്ടായിരാമാണ്ടിലേക്ക് ലോകം എത്തി നോക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു ബിസിനസ്‌ തുടങ്ങി.

ഒരു ചെറിയ സെറ്റ്‌ അപ്പ്‌. ജനുവരി മാസത്തില്‍ ഉമ്മയും ഉപ്പയുമടങ്ങുന്ന അധ്യാപക സമൂഹം അനിശ്ചിതകാല സമരത്തില്‍ എര്പെട്ടു. ഞാനടക്കമുള്ള വിദ്യാര്ഥി സമൂഹത്തിന്റെ കാലങ്ങളായുള്ള കൊണ്ട് പിടിച്ച പ്രാര്ത്ഥകനയുടെ ഫലം. പ്രാര്ത്ഥതനയുടെ റൂട്ട് മാറ്റിപ്പിടിച്ചു. വല്യപ്പയെ(ഉമ്മയുടെ പിതാവ് മമ്മോട്ടി മൊല്ലാക്ക) പേടിച്ചു അഞ്ചു വക്തും പള്ളിയില്‍ പോയിരുന്ന കാലത്തായാതിനാല്‍ ഓരോ വക്തിലും സമരം നീളാന്‍ വേണ്ടി പ്രാര്ഥനകളും നീണ്ടു. അങ്ങനെ ഒരു മാസത്തിലധികം പടച്ചവന്‍ കാത്തു... സമരം നീണ്ടു.

ഈ സമര കാലത്താണ് ബിസിനസ് ജീവിതത്തിന്റെ തുടക്കം. ഒന്നുമല്ല ഒരു ചെറിയ കൊപ്ര കച്ചവടം. ആശയം മുന്നോട്ടു വെച്ചതും കൂടെ കൂട്ടിയതും ജേഷ്ടന്‍ നിഷാദ്‌ ആണ്. കൂറ് കച്ചവടം. മുടക്ക് മുതല്‍ നമ്മുടെ കയ്യില്‍ ഇല്ലല്ലോ. ഒരു തുടക്കം എന്ന നിലയില്‍ വല്യാപ്പയില്‍ (ഉപ്പയുടെ പിതാവ്) നിന്ന് തേങ്ങ വാങ്ങി. തേങ്ങാ ഒന്നിന് മൂന്നു രൂപ അമ്പതു പൈസ. മൂവായിരം തേങ്ങ. മൂന്നു പറമ്പുകളിലായി (അയന്ത, തടപ്പറമ്പ്, നെച്ചിത്തടം) ചിതറിക്കിടന്നിരുന്ന തേങ്ങകള്‍ അതത് സ്ഥലങ്ങളില്‍ പൊറുക്കി കൂട്ടി പൊളിക്കുക എന്നതായി ആദ്യ തീരുമാനം. സുബ്ഹി നമസ്കരിച്ചു പാരക്കൊലുമായി ഞങ്ങള്‍ പുറപ്പെടും. പൊളിക്കും പൊളിച്ചത് ചാക്കിട്ടു മൂടി തിരിച്ചു പോരും. ഒരാഴ്ച കൊണ്ട് രണ്ടു പറമ്പുകളില്‍ തേങ്ങ പൊളി മുഴുമിച്ചു മൂന്നാമത്തെ സ്ഥലത്തേക്കുള്ള തയാറെടുപ്പ് തുടങ്ങി.

വിലക്കെട്ടിയ തേങ്ങകള്‍ കഴിച്ചാല്‍ ഒരു മുന്നൂറിലധികം തേങ്ങ പഴകിയതായി നെച്ചിത്തടത് ഉണ്ടായിരുന്നു. വിലയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന വല്യാപ്പയെ വലിയ വര്ത്തമാനങ്ങള്‍ പറഞ്ഞൊപ്പിച്ചു മുന്നൂറു തേങ്ങയും ഫ്രീ ആയി ഞങ്ങള്‍ രണ്ടു പേരും നേടിയെടുത്തു.

പിറ്റേ ദിവസം സുബ്ഹി നമസ്കരിച്ച് നെചിത്തടം ലക്ഷ്യമാക്കി പോകുമ്പോള്‍ ഉറങ്ങാന്‍ ശ്രമിച്ച മൂത്ത ജെഷ്ടന്‍ നബീലിനെ നിഷാദ്‌ നിര്ബന്ധിച്ചു കൂടെ കൂട്ടി. ബോറടിക്കുന്നതിനു വര്ത്ത മാനം പറഞ്ഞിരിക്കാന്‍ വേണ്ടിയാണ് കൂടെ കൂട്ടിയത്‌. പൊളി തുടങ്ങി, നബീല്‍ വരമ്പത്തിരുന്നു വര്ത്ത്മാനവും തുടങ്ങി. തേങ്ങ പൊളിക്കുന്നതിന് കോച്ചിങ്ങും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു. ഉദ്ദേശം എട്ടു മണിയോടെ വല്ല്യാപ്പ ആ വഴി വന്നു. തേങ്ങ പോളിക്കുന്നതും മറ്റും നോക്കി പോകാം എന്ന് കരുതി വന്നതാണ്. ഞങ്ങളെ വിട്ടു നബീല്‍ വാപ്പയുടെ കൂടെ കൂടി. ഫ്രീ ആയി കിട്ടിയ മുന്നൂറു തേങ്ങ നല്ലതല്ലേ എന്ന ചോദ്യവുമായി വാപ്പ ഓരോന്നും എടുത്തു കുലുക്കുന്ണ്ടായിരുന്നു. തേങ്ങയുടെ പുറം ചിതല് പിടിച്ചതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല, എങ്കിലും നിങ്ങള്‍ എടുത്തോളൂ എന്ന് പറഞ്ഞു തിരിഞ്ഞ ബാപ്പയെ നബീല്‍ തോണ്ടി ഒരു കമന്റ്‌ പാസ് ആക്കി. “ചിതല് പിടിച്ച തേങ്ങ അവര്‍ പൊളിച്ചു വേറെ വില്കട്ടെ, കിട്ടുന്ന പൈസ പകുതി അവര്ക്ക് രണ്ടാള്ക്കും , പകുതി നിങ്ങള്ക്കും ” ബാപ്പ ആലോചിച്ചു. സമര്ത്ഥ്മായ തീരുമാനം..ഞങ്ങള്‍ കുടുങ്ങി..ബാപ്പ തീരുമാനം മാറ്റി പ്രഖ്യാപിച്ചു..നബീല്‍ പറഞ്ഞ പോലെ പകുതിയും പകുതിയും..

സകലമാന ആവേശവും കെട്ടടങ്ങി..ഞങ്ങള്‍ നിരാശരായി. ആരാ നിന്നോട് ഇവനെ വിളിച്ചുണര്തി്ട കൊണ്ട് വരാന്‍ പറഞ്ഞത്‌ എന്ന ഭാവേന ഞാന്‍ നിഷാദിനെ നോക്കി.. ഒരു “കാര്യസ്ഥന്‍” വന്നിരിക്കുന്നു എന്ന് പറഞ്ഞു നിഷാദ്‌ ചകിരി എടുത്ത് നബീലിനെ എറിഞ്ഞു.

അവിടുന്നിങ്ങോട്ട് കാര്യസ്ഥന്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മ വരിക നബീലിന്റെ വരമ്പത്തിരിക്കുന്ന മുഖമാണ്.

2011, ജൂൺ 3, വെള്ളിയാഴ്‌ച



"ഒരു പേനയും കടലാസും ഇങ്ങെടുത്തേ... ഒരു കഥ വന്നു മുട്ടി നില്‍ക്കുന്നു" കുളിമുറിയില്‍ നിന്നും കൃത്ത് അലറി വിളിച്ചു. അടുക്കളയിലായിരുന്ന ഭാര്യ പേനയും കടലാസും എടുത്തു ഓടിച്ചെന്നു. പിറക്കാനിരിക്കുന്ന കൊച്ചു കഥയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്, ലേബര്‍ റൂമിനു പുറത്തു ഭര്‍ത്താവെന്ന പോലെ, അവള്‍ അക്ഷമയായി കാത്തിരുന്നു.

മായാത്ത ഓര്‍മകളില്‍ എന്റെ കരീം മാസ്‌റ്റര്‍



               ന്ന് ജൂണ്‍ ഒന്ന്. പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി ഇന്ന് സമാരംഭം കുറിക്കുന്നു. പുത്തനുടുപ്പും പുള്ളി കുടയുമായി ചാറ്റല്‍ മഴയും നനഞ്ഞ് കുഞ്ഞു മക്കള്‍ വീണ്ടുമൊരിക്കല്‍ കൂടി സ്‌കൂളിന്റെ പടി കടന്നെത്തുമ്പോള്‍ നഷ്‌ടത്തിന്റെ ഒരു മഹാ വിടവ് മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ ചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു. സംഘര്‍ഷ ഭരിതമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങം സ്‌കൂളിന്റെ ശാന്തമായ അന്തരീക്ഷം തകിടം മറിഞ്ഞ ഈ സമയത്ത് മോങ്ങം സ്‌കൂളിനെ ഇന്നത്തെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിനു മുഖ്യ പങ്കു വഹിച്ച മര്‍ഹൂം സി.കെ.അബ്‌ദുള്‍ കരീം മാസ്‌റ്ററെ അനുസ്‌മരിക്കാതിരിക്കുന്നത് അത് അദ്ധേഹത്തോട് ചെയ്യുന്ന നന്ദി കേടായിരിക്കും.      
          സി.കെ.അബ്‌ദുള്‍  കരീം  മാസ്റ്റര്‍  നമ്മെ  വിട്ടു പിരിഞ്ഞിട്ടു എത്ര വര്‍ഷമായെന്നോ മാസമയെന്നോ കൃത്യമായി ഞാന്‍ ഓര്‍ത്തു വെക്കുന്നില്ല. കാല ഗണിതത്തില്‍ എനിക്ക് ഒട്ടും താല്‍‌പര്യവുമില്ല. പക്ഷെ ഒരു ദിവസമെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്തത് ഉണ്ടോ എന്ന് സംശയമാണ്. പ്രത്യേകിച്ചും അധ്യയന വര്‍ഷാരംഭത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വല്ലാതെ മനസ്സിനെ വ്രണ പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭാവം സൃഷ്‌ടിച്ച ശൂന്യത ഒരു നാടിനു ഉണ്ടാക്കിയ നഷ്‌ടവും വേദനയും ഇത്രതോളമാകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമവും പ്രയാസങ്ങളും എത്രത്തോളം  ആയിരിക്കും  എന്ന്  നമുക്ക്  ഊഹിക്കാവുന്നതെയുള്ളൂ. ഏതായാലും പ്രപഞ്ച സത്യത്തെ  അന്‍‌ഗീകാരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണല്ലോ.   
      ഇടക്കാലത്  ഏതൊരു മലബാരകാരനേയും പോലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപെടുകയും പിന്നീട് അത് മതിയാക്കി നാട്ടില്‍ അധ്യാപക ജോലിയില്‍ തന്നെ ഏര്‍പ്പെട്ടതിനു ശേഷമാണ് കരീം മാഷുമായി അടുക്കാനുള്ള അവസരം എനിക്ക് ഉണ്ടായത്. പിന്നീട് ആ ബന്ധം സ്നേഹിതര്‍ തമ്മിലുള്ള ഒരു സുഹൃത്ത്‌  ബന്ധമായിരുന്നോ  നാട്ടിലെ ഒരു അദ്ധ്യാപകനോടുള്ള ബന്ധമായിരുന്നോ അതോ ഒരു സഹോദര തുല്യമായ ബന്ധമായിരുന്നോ എന്നെനിക്കു ഇപ്പോഴും അറിയില്ല. പക്ഷെ എന്ത് പ്രയാസ ഘട്ടത്തിലും വളരെ ഗുണകരമായ രീതിയില്‍ വേണ്ട ഉപദേശങ്ങള്‍ തന്നു സഹായിക്കുമായിരുന്നു അദ്ധേഹം.
        മോങ്ങം സഹകരണ കോളേജ് എന്ന ആശയവുമായി ഞാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങള്‍ക്ക് അദ്ധേഹത്തില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും സഹായങ്ങളും മൂലമായിരുന്നു പരിഹാരമായത് എന്ന് കൂടെ പറയാതിരിക്കാന്‍ വയ്യ. അത് കൊണ്ട് തന്നെ പിന്നീട് വെക്തിപരമായോ അല്ലാതെയോ എന്ത് പ്രശ്‌നവും അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വമോ നിര്‍ഭയത്തമോ അനുഭവപെട്ടിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. ഏതു പ്രശ്നങ്ങള്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തന്റെ തീരുമാനങ്ങള്‍ സമൂഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ചാക്കാന്‍ നമുക്ക് സാധിക്കണം ഒരു സന്ദേശമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിചിടുള്ളത്.
      ഇത്തരം തീരുമാനങ്ങള്‍  ഒരല്‍‌പ്പം പ്രയാസം വ്യക്തിപരമായി നമുക്കുണ്ടാകുമെങ്കിലും ഇതാണ് ശരിയെന്നു പിന്നീട് കാലം തെളിയിക്കുമെന്ന് അനുഭവത്തില്‍ നിന്നും മനസ്സിലായിടുണ്ട്. മതപരമായി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപെട്ടാണ് കൂടുതല്‍ ഇടപഴകിയിരുന്നത് എങ്കിലും ഇരു വിഭാഗം സുന്നികളുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വ്യത്യസ്ഥ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു പോവുകയും പലപ്പോഴും ഞങ്ങള്‍ ഈ സംഘടന സങ്കുജിതത്വം സമുദായത്തിന് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്ന് അദ്ധേഹം ഭയപെടുകയും ചെയ്തിരുന്നു.
     ചെറു പ്രായത്തില്‍ തന്നെ മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകനായി നിയമിക്കപെടുമ്പോള്‍ അത് തന്നില്‍ ഭാരിച്ച ഉത്തരവാദിത്തം സൃഷ്ടിക്കും എന്ന് അദ്ദേഹം ഭയപെട്ടിരുന്നുവെങ്കിലും  നാടിന്റെ ആവശ്യത്തെ മനസ്സാ അന്‍‌ഗീകരിക്കുകയായിരുന്നു. മോങ്ങത്തെ ഓരോ  വിഷയങ്ങളും  പരസ്‌പരം  ചര്‍ച്ച  ചെയ്തിരുന്ന കരീം മാഷ് തന്റെ മരണത്തിനു  കാരണമായ  അപകടം  നടക്കുന്നതിന്റെ  തലേന്ന്  രാത്രി അദ്ധേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ മോങ്ങാതെ  അനാഥരായ   കുടുംബങ്ങളുടെ  ജീവിത  സാഹചര്യങ്ങളെ  പറ്റിയാണ് വിശയീഭവിച്ചത്.    സാമ്പത്തികമായ സുരക്ഷ ഉള്ളപ്പോള്‍ തന്നെ പല കുടുംബങ്ങളിലും സാമൂഹികമായ സുരക്ഷ നഷ്‌ടപെടുന്നില്ലേ എന്ന് മാഷ് വേവലാതി പെട്ടിരുന്നു. നാടിന്റെ ഓരോ പുരോഗതിയിലും അദ്ദേഹം  എത്രമാത്രം  സന്തോഷിച്ചിരുന്നുവെന്നും  അഭിമാനിച്ചിരുന്നു  വെന്നും  അദ്ദേഹവുമായി  അടുത്ത  ബന്ധമുള്ള   ആര്‍ക്കും  അറിയാവുന്നതാണ്. അത് കൊണ്ട് തന്നെ ഈ “മോങ്ങം ന്യൂസ്‌ ബോക്സ്‌” കണ്ടപ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് സി.കെ.കരീം മാഷിന്റെ പ്രസന്നമായ മുഖം ആയിരുന്നു. അതാണ്  ഇങ്ങിനെ  ഒരു കുറിപ്പ്  എഴുതാനെന്നെ പ്രേരിപ്പിച്ചതും. 
        ഒരു കേവലം പ്രധാനാദ്ധ്യപകന്‍ എന്നതിലുപരി എന്റെ നാടിന്റെ വരും തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു വിദ്ധ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ മോങ്ങം സ്‌കൂളിന്റെ നാനോന്മുഖമായ വികസനവും സ്‌കൂളിന്റെ അക്കാദമിക്കല്‍ നിലവാരവും കലാ കായിക ശാസ്‌ത്ര അടിസ്ഥാന മേഖലകളിലെ സാഹജര്യങ്ങള്‍ മെച്ചപെടുത്തുന്നതിനും കര്‍മ്മ പദ്ധതികളുമായി സഹപ്രവര്‍ത്തകരെയും മാനേജ്മെന്റ് പി.ടി.എ വിദ്യാര്‍ത്ഥികള്‍ എന്നിവരെ എല്ലാം ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്നതിനിടയില്‍ ആകസ്‌മികമായുണ്ടായ ആ വിയോഗത്തിന്റെ കനത്ത നഷ്‌ടം എത്രതോളമണെന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോങ്ങവും മോങ്ങത്തുകാരും മോങ്ങം സ്‌കൂളും നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. 
    ലോകം കൈപ്പിടിയിലേക്ക് ഒതുങ്ങിയ ഇന്നത്തെ ജീവിത തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം  ദൃടപ്പെടുത്തിയ ബന്ധങ്ങളും തുടങ്ങി വെച്ച നന്മകളും അതിന്റെ ഊഷ്‌മളതയോടെ കാത്തു സൂക്ഷിക്കാനും ഒരു നാടിനെ കുറിച്ച് അദ്ദേഹം നെയ്‌ത സ്വപ്‌നങ്ങള്‍ പൂവണിയിക്കാനും അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും സാധിക്കട്ടെ എന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനു സമാധാനവും അദ്ദേഹത്തിന് പരലോക ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥനയോടെ.... 


2011, ഏപ്രിൽ 26, ചൊവ്വാഴ്ച

സ്ഥാനാര്‍ത്ഥി


അഷ്‌റഫ് പനപ്പടി




കൈ കൂപ്പി തിരഞ്ഞെടുപ്പെത്തും മുറക്കിവര്‍
ബലികാക്കയെപ്പോലെ പറന്നടുക്കും....
മോഹന സ്വര്‍ഗ്ഗത്തില്‍ നമ്മേ നയിച്ചാകാശ
യാത്രക്കൊരുങ്ങി നില്‍ക്കും
നമ്മള്‍ വിഡ്ഡികള്‍ സ്വര്‍ഗ്ഗത്തിലുല്ലസിക്കേ...
വോട്ടു കൊത്തിയെടുത്തവര്‍ പോയൊളിക്കും


അഞ്ചാണ്ടു കഴിഞ്ഞു പിറക്കുന്ന ഉണ്ണിയില്‍
യേശുവിന്‍ നന്മ നാം കാത്തിരിക്കും,
പോയാണ്ട് പിറന്നതു പോലെയതുമൊരു
ചാപ്പിള്ളയെന്നതില്‍ മനം വെറുക്കും
പോകെ നീരസപ്പെട്ട് മുഖം തിരിക്കും....


ഒട്ടേറെ വണ്ടികളകമ്പടിയായ്,
ജയഭേരികളാഘോശ പ്പെരുമഴയായ്,
ബഹുവര്‍ണ്ണത്തോരണ പൂചെണ്ടുമായ് ജനം
ഓരത്ത് ഹാരമായ് കാത്തുനില്‍ക്കേ....


ടാര്‍പോളിന്‍ മാറ്റിയ ഷടകത്തിലാകാല
പ്രതിമ പോല്‍ നേതാവ് നെളിഞ്ഞ് നില്‍ക്കും
ഷാലില്‍ പൊതിഞ്ഞ തലയില്‍ നിന്നും
മുഴുദന്തം പുറത്തിട്ടു പല്ലിളിക്കും


വാഗധാന ധോരണി കത്തിനില്‍ക്കേ...
നാം ആകാശക്കോട്ടകള്‍ കെട്ടി വെക്കും
കോട്ട തന്‍ ഉച്ചിയിലേറിയിരുന്നു നാം
പട്ടാഭിശേകവും നോക്കി നില്‍ക്കേ...


വിഡ്ഡികള്‍ വിഡ്ഡികള്‍ വിഡ്ഡികളന്തരം
കമ്പനം കൊണ്ടൊന്നൂറിച്ചിരിക്കും
ജനമപ്പോഴും നേതാവിന്‍ ജയ് വിളിക്കും .....!!!
നമ്മളപ്പോഴും നേതാവിന്‍ ജയ് വിളിക്കും.....!!!

2011, ജനുവരി 24, തിങ്കളാഴ്‌ച

ദാരിദ്ര്യം കവിത


കാത്തു കാത്തിരുന്നോടുവില്‍  ആ ദിനം വന്നെത്തി
സുപ്രയില്‍ നെയ്ച്ചോറു ചാറും പപ്പടം നിരത്തി
അളിയന്കാക്ക ഒടുവിലത്തെ പപ്പടം പൊട്ടിച്ചു
അതിന്റൊച്ച കേട്ടു എന്റെ കണ്ണില്‍ ചാലുകള്‍ നീരിട്ടു
വായ പൊത്തി പിടിച്ചെന്റെ ഉമ്മ കാതില്‍ ചൊല്ലി
വരുന്ന വെള്ളിയാഴ്ച വാപ്പാന്റെ ആണ്ടു ഉണ്ട് എന്ന് 
.