മുടിയിലും മുഖത്തും ചുണ്ടിലും ചെവിയിലും തുരു തുരാ ഉമ്മ വെച്ച് അവളെന്നില്‍ കുളിര് കോരിയിട്ടു... ഞാന്‍ കുതറി മാറി ഓടെടാ ഓട്ടം.... കൂടെ അവളും. വീടിലേക്കോടിക്കയറിയ ഞാന്‍ പുറത്തേക്കു നോക്കുമ്പോള്‍ അവള്‍ അപ്പോഴും തോരാതെ പെയ്യുകയായിരുന്നു...!
2010, നവംബർ 24, ബുധനാഴ്‌ച
നിയാസ് വെണ്ണക്കോടന്റെ അനുഭവ കുറിപ്പുകള്‍
ഇരുപതു വര്‍ഷമായി അബ്ദുറഹിമാന്‍ ഗള്‍ഫിലാണ്. കാസര്‍ഗോഡ് സ്വദേശി. നാല് വര്‍ഷമായത്രേ അയാള്‍ അവസാനമായി നാട്ടില്‍ പോയിട്ട്. അബ്ദുറഹിമാന്‍ എന്ന ഈ ജേഷ്ഠ സഹോദരനെ എനിക്കറിയില്ല. ഒന്നറിയാം, അയാള്കൊരു മകളുണ്ട്. എട്ടു വയസ്സുകാരി......പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ അമര്‍ത്തുക
2010, നവംബർ 19, വെള്ളിയാഴ്‌ച
കവിത
മയിലാഞ്ചി ചെടിതന്‍ നടു നിവര്‍ത്തി
ഇളംകയ്യാലതിന്‍ തണ്ട് വളച്ചു നിര്‍ത്തി
പൊട്ടിചെടുത്തതിന്‍ ഏറ്റം മുഴുത്തില
ആഘോഷ പെരുന്നാള്‍ വരികയായ്
ഞങ്ങള്‍ ഊറ്റം കൊണ്ടങ്ങിരിക്കയായി
പുത്തനുടുപ്പും കുപ്പായവും
പൗഡറും മത്തറും ഹായി മേളം
ആഘോഷ പെരുന്നാള്‍ വരികയായി
ഞാനും ഊറ്റം കൊണ്ടങ്ങിരിക്കയായി
ഒത്തിരി നാളായ് ഞാന്‍ കാത്തു വെക്കുന്നു
പുത്തന്‍ ചെരിപ്പൊന്നണിയുവാനായ്
പൊന്‍ പെരുന്നാള്‍ വരികയല്ലെ മോനെ
അതന്നു ധരിക്കാമെന്നന്റെയുമ്മ
മോഹ പെരുന്നാള്‍ വരികയല്ലെ
അതന്നു ധരിക്കാമെന്നന്റെ പെങ്ങള്‍
എന്നാല്‍ അന്നു ധരിക്കാമെന്നോര്‍ത്തു ഞാനും
പേര്‍ത്തു ദിനങ്ങള്‍ കൊഴിച്ചു വീഴ്‌ത്തി
ആശിചൊടുവിലതെത്തി നിന്നു-എന്റെ
ആവേശ പൂത്തിരി കത്തി നിന്നു
എണ്ണ പിണ്ണാക്കു തേച്ചു ഞാന്‍ കാലത്ത്
ഇളവെയില്‍ കൊണ്ടു ഞാന്‍ ഏറെ നേരം
അന്നു പുതുതായി വാങ്ങിയ സോപ്പും തേച്ചസ്സേശം
മെണ്ണ കളഞ്ഞു കുളിച്ച് വന്നു
പുത്തനുടുപ്പണിഞ്ഞു ചേലില്‍
പൗഡറും മത്തറും പൂശി മെയ്യില്‍
കോണിക്കടിയില്‍ ഞാന്‍ ഭദ്രമായ് സൂക്ഷിച്ച
പുത്തന്‍ ചെരിപ്പ് പുറത്തെടുത്തു
അയ്യോ... ഇട നെഞ്ചു തകരുന്ന കാഴ്ച്‌യാല്‍
അറിയാതെ ചുടുകണ്ണീര്‍ അടര്‍ന്നു വീണു
മനസ്സില്‍ മതില്‍ കെട്ടെടുത്ത് ചാടി
ദുഖമണപൊട്ടി കരച്ചില്‍ പുറത്ത്ചാടി
നോക്കന്‍ പുത്തന്‍ ചെരിപ്പെലി കരണ്ട് പോയി
എന്റെ പൊന്‍ പെരുന്നളും പൊലിഞ്ഞു പോയി
2010, നവംബർ 15, തിങ്കളാഴ്‌ച
കവിത
ഒരുനാള്‍ കയറണമെന്നൊരു മോഹം
വര്‍ഷങ്ങള്‍ കടന്നു പോയ്
ഇന്നതാ മലയിലേക്കു
കറുത്ത പാതകള്‍ തെളിഞ്ഞു നില്‍ക്കുന്നു
കറുത്ത പാതകള്‍ തെളിഞ്ഞു നില്‍ക്കുന്നു
കാടിനെ ഒതുക്കി കാറോടിച്ച് ഞാന്‍ ആ മല കയറി
ഇലകളെ തഴുകി തലോടിവന്ന മന്ദമാരുതനെ
പുല്‍കി ഞാന്‍ ആവോളമിരുന്നു..........
തിരിച്ചു പോന്നു ഞാന്‍
യവ്വനം തിരിച്ചു കിട്ടിയ വൃദ്ധനെ പോലെ
യവ്വനം തിരിച്ചു കിട്ടിയ വൃദ്ധനെ പോലെ
വീണ്ടും ആമഹാ മലയെന്നെ മാടി വിളിച്ചു-പക്ഷെ
പൊയില്ല ഞാന്‍
പൊയില്ല ഞാന്‍
പ്രവാസം മറന്നു പോകുമെന്ന ഉള്‍ഭയത്താല്‍
2010, നവംബർ 14, ഞായറാഴ്‌ച
നാനോ കഥ
"സങ്കടപ്പെടേണ്ട", വേര്‍പിരിയും നേരം റൂഹ് (ആത്മാവ്) എന്നോട് പറഞ്ഞു, "നീണ്ട ഒരായുസ്സ് മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞിട്ടും നീ എന്നെ കളങ്കപ്പെടുത്തിയില്ലല്ലോ. ദൈവസന്നിധിയില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാം." റൂഹിന്‍റെ ആശ്വാസ വചനത്തില്‍ സംത്ര്‍പ്തനായ ഞാന്‍ സമാധാനത്തോടെ ഒരു ദീര്‍ഘ നിദ്രക്ക് തയ്യാറെടുത്തു.
2010, നവംബർ 10, ബുധനാഴ്‌ച
2010, നവംബർ 9, ചൊവ്വാഴ്ച
2010, നവംബർ 7, ഞായറാഴ്‌ച
നാനോ കഥ
വാതില്‍ ചവിട്ടി തുറക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്.. നോക്കുമ്പോള്‍ പക്ഷെ, വാതില്‍ ഭദ്രമായി തന്നെ അടഞ്ഞു കിടക്കുന്നു. എന്തോ എനിക്ക് തോന്നിയതായിരിക്കും. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വീണു. ഇപ്രാവശ്യം വാതില്‍ പൊളിയുന്ന ശബ്ദം തന്നെ കേട്ടു. പക്ഷെ എല്ലാം പഴയത് പോലെ തന്നെ. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക്.. ഏറെ നേരം കഴിഞ്ഞു കാണില്ല, ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും എല്ല്ലാം കഴിഞ്ഞിരുന്നു. എന്റെ കഴുത്തിന് നേരെ ഒരുത്തന്‍ ഒരു കത്തി ഊരിപിടിച്ചിരിക്കുന്നു. എന്റെ മുറിയുടെ വാതില്‍ പൊളിഞ്ഞു കിടക്കുന്നു. അടുത്തിരിക്കുന്ന ഭാര്യ കരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാനും കരയാന്‍ തുടങ്ങി.
അവളുടെ വിളി കേട്ടാണ് ഞാന്‍ അപ്പോള്‍ ഉണര്‍ന്നത്. അപ്പോള്‍ മാത്രമേ ഞാനറിഞ്ഞുള്ളൂ അത് സ്വപ്നത്തിനകത്തെ മറ്റൊരു സ്വപ്നമായിരുന്നെന്ന്!
അവളുടെ വിളി കേട്ടാണ് ഞാന്‍ അപ്പോള്‍ ഉണര്‍ന്നത്. അപ്പോള്‍ മാത്രമേ ഞാനറിഞ്ഞുള്ളൂ അത് സ്വപ്നത്തിനകത്തെ മറ്റൊരു സ്വപ്നമായിരുന്നെന്ന്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)